Breaking News

Trending right now:
Description
 
Dec 27, 2017

തോണിമറിഞ്ഞ്‌ വിദ്യാര്‍ഥികളുടെ മരണം: മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു

image പൊന്നാനി നരണിപ്പുഴയില്‍ തോണിമറിഞ്ഞ്‌ ബന്ധുക്കളായ ആറു കുട്ടികള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. മലപ്പുറം ജില്ലാ കലക്ടറും ജില്ലാ പൊലീസ്‌ മേധാവിയും സംഭവത്തിനിടയായ കാരണങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നു കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെയാണ്‌ അപകടം ഉണ്ടായത്‌. നരണിപ്പുഴ മാപ്പലക്കല്‍ വേലായുധന്റെ വീട്ടില്‍ വിരുന്നിനെത്തിയ കുട്ടികള്‍ വേലായുധനെയുംകൂട്ടി തോണിയാത്ര സംഘടിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ്‌ തോണിയില്‍ ഉണ്ടായിരുന്നത്‌. വേലായുധന്‍ ഉള്‍പ്പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. മരിച്ചവര്‍: വേലായുധന്റെ മകള്‍ വൈഷ്‌ണ (20), മാപ്പലക്കല്‍ ജയന്റെ മക്കളായ പൂജ (13), ജനീഷ (എട്ട്‌), മാപ്പലക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന (12), നരണിപ്പുഴ മാച്ചേരിയത്ത്‌ അനിലിന്റെ മകന്‍ ആദിദേവ്‌ (എട്ട്‌), പനമ്പാട്‌ വിളക്കത്തേരി ശ്രീനിവാസന്റെ മകന്‍ ആദിനാഥ്‌ (14).