Breaking News

Trending right now:
Description
 
Dec 27, 2017

സമൂഹ മാധ്യമങ്ങളിലൂടെ നടി പാര്‍വതിയെ അപമാനിക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍

image സമൂഹ മാധ്യമങ്ങളിലൂടെ നടി പാര്‍വതിയെ അപമാനിച്ചുവെന്ന കേസില്‍ വടക്കാഞ്ചേരി സ്വദേശിയായ പ്രിന്റോയെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. പാര്‍വതിക്കെതിരായ പോസ്‌റ്റ്‌ പ്രചരിപ്പിച്ചതിനാണ്‌ കൊച്ചി പൊലീസ്‌ പ്രിന്റോയെ അറസ്‌റ്റു ചെയ്‌തത്‌. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ്‌ പാര്‍വതി ഐജി പി.വിജയനു പരാതി നല്‍കിയത്‌. ഏതാനും പേരുടെ അപകീര്‍ത്തികരമായ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റുകള്‍ പരാതിക്കൊപ്പം നല്‍കിയിരുന്നു. മമ്മൂട്ടി ചിത്രമായ കസബയിലെ സ്‌ത്രീ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ്‌ പാര്‍വതിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായത്‌.