Breaking News

Trending right now:
Description
 
Dec 27, 2017

സംഘപരിവാര്‍ രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി

image രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണ്‌ സംഘപരിവാറിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. സംഘപരിവാര്‍ പല രൂപത്തിലും രാജ്യത്തു ന്യൂനപക്ഷ വിരുദ്ധ ആക്രമം നടത്തുകയാണ്‌. ഭീകരമായ വര്‍ഗീയ ചേരിതിരിവിലേക്കു രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്‌ അവര്‍. സംഘപരിവാര്‍ നീക്കം ജനത്തെ വിഭജനത്തിലേക്കാണ്‌ നയിക്കുന്നതെന്നും തൃപ്രയാറില്‍ സിപിഎം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ പിണറായി വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍പോലും ന്യൂനപക്ഷ വിരുദ്ധ നീക്കത്തിനായി പരസ്യമായി രംഗത്തുണ്ട്‌. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചുകൊണ്ട്‌ ബിജെപിയെ തകര്‍ക്കുക എന്നതല്ല സിപിഎം രാഷ്ട്രീയം. ഇതിനര്‍ഥം ബിജെപിയുമായി വിട്ടുവീഴ്‌ച ചെയ്യുമെന്നല്ല. ബിജെപിക്കെതിരെ അണിനിരക്കുന്നവരെ എല്ലാം അണിനിരത്തണം. അതു രാഷ്ട്രീയസഖ്യമല്ല. രാഷ്ട്രീയ സഖ്യം നയം നടപ്പാക്കാനുള്ളതാണ്‌. ബിജെപിയെപ്പോലൊരു പാര്‍ട്ടിക്കെതിരെ ശക്തമായ പ്രക്ഷോഭം ആവശ്യമാണെന്നും പിണറായി മുന്നറിയിപ്പു നല്‍കി. ജിഎസ്‌ടിയുടെ പേരില്‍ നടന്നതു സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം കവരലാണ്‌. അത്തരം നീക്കം തുടരാനായി ചില ബില്ലുകളും വന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.