Breaking News

Trending right now:
Description
 
Dec 26, 2017

മട്ടന്നൂര്‍, ഇരുട്ടി, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍

image സംസ്ഥാനത്ത്‌ രാഷ്ട്രീയ ആക്രമണങ്ങളെ തുടര്‍ന്ന്‌ മട്ടന്നൂരിലും ഇരുട്ടിയിലും സിപിഎമ്മും ഏറ്റുമാനൂരില്‍ ആര്‍എസ്‌എസും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. മട്ടന്നൂര്‍ അയ്യല്ലൂരില്‍ ഉണ്ടായ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകരായ സുധീര്‍, ശ്രീജിത്ത്‌ എന്നിവര്‍ക്കു വെട്ടേതുമായി ബന്ധപ്പെട്ടാണ്‌ സിപിഎമ്മിന്റെ ഹര്‍ത്താല്‍. ഏറ്റുമാനൂര്‍ നഗരസഭയില്‍ ആര്‍എസ്‌എസ്‌ കര്യാലയത്തിനു നേര്‍ക്കു കഴിഞ്ഞദിവസം തീവെയ്‌പ്‌ നടന്നിരുന്നു. സിപിഎമ്മാണ്‌ ആക്രമണത്തിനു പിന്നില്ലെന്നു ആര്‍എസ്‌എസ്‌ ആരോപിച്ചു. സിപിഎമ്മിന്റെ അക്രമണത്തില്‍ പ്രതിഷേധിച്ചാണ്‌ ആര്‍എസ്‌എസ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. രണ്ടുദിവസം മുമ്പ്‌ ഏറ്റുമാനൂര്‍ ഐടിഐയിലെ ഒരുസംഘം ഇതേകാര്യാലയത്തിനു നേര്‍ക്കു അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ്‌ കാര്യാലയം കത്തിക്കാനുള്ള ശ്രമം നടന്നത്‌.