Breaking News

Trending right now:
Description
 
Dec 24, 2017

നാലു ജില്ലകളില്‍ ഓപ്പറേഷന്‍ ബ്ലേഡ്‌ റെയ്‌ഡ്‌: 26 പേര്‍ അറസ്റ്റില്‍

image കൊള്ളപലിശക്കാരെ പിടിക്കാന്‍ എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പൊലീസ്‌ നടത്തിയ ഓപ്പറേഷന്‍ ബ്ലേഡ്‌ പരിശോധനയില്‍ 26 പേര്‍ അറസ്റ്റില്‍. 42 കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തു. വിവിധ സ്ഥലങ്ങളില്‍നിന്നു 8.66 ലക്ഷം രൂപ പിടിച്ചെടുത്തു. കൊച്ചി സിറ്റിയില്‍ 16 റെയ്‌ഡുകളാണ്‌ നടത്തിയത്‌. മൂന്നുകേസുകളില്‍ 2,51,000 രൂപ പിടിച്ചെടുത്തു. എറണാകുളം റൂറല്‍ ജില്ലയില്‍ 58 റെയ്‌ഡുകളിലായി ആറുകേസുകളാണ്‌ റജിസ്റ്റര്‍ ചെയ്‌തത്‌. 95,570 രൂപ കസ്റ്റഡിയിലെടുത്തു. ആലപ്പുഴയില്‍ 97 റെയ്‌ഡുകള്‍ നടത്തിയെങ്കിലും അഞ്ചുകേസുകല്‍ റജിസ്റ്റര്‍ ചെയ്യുകയും 10,1000 രൂപ പിടിച്ചെടുക്കുകയും ചെയ്‌തു. കോട്ടയത്തു 106 റെയ്‌ഡുകള്‍ നടത്തിയെങ്കിലും 22 കേസുകള്‍ റജിസ്‌റ്റര്‍ ചെയ്‌തു. 4,48, 395 രൂപ പിടിച്ചെടുത്തു. ഇടുക്കിയില്‍ 88 പരിശോധനകളിലായി ആറുകേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. 60,290 രൂപ പിടിച്ചെടുത്തു. ഇടുക്കിയില്‍നിന്നു 26 പവന്റെ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്‌. ഒട്ടേറെ ചെക്ക്‌ ലീഫുകള്‍, മുദ്രപത്രങ്ങള്‍, ആധാരങ്ങള്‍, ആര്‍സിബുക്കുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ പെടും. ഐജി പി.വിജയന്റെ നിര്‍ദേശപ്രകാരം കൊള്ളപലിശക്കാരുടെ സ്ഥാപനങ്ങളിലും വീടുകളിലുമായിട്ട്‌ ഒരേസമയത്തായിരുന്നു റെയ്‌ഡ്‌. ഡിവൈഎസ്‌പിമാര്‍, സിഐമാര്‍, പൊലീസിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ തുടങ്ങിയവര്‍ റെയ്‌ഡിന്‌ നേതൃത്വം നല്‍കി.