Breaking News

Trending right now:
Description
 
Dec 24, 2017

കെ.കരുണാകരനെ മുഖ്യന്ത്രിസ്ഥാനത്തുനിന്നു നീക്കാന്‍ പ്രവര്‍ത്തിച്ചുവെന്ന്‌ ഹസന്‍

image ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കാന്‍ മുന്‍നിരയില്‍നിന്നു പ്രവര്‍ത്തിച്ചതായി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ വെളിപ്പെടുത്തി. ഇതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു കോഴിക്കോട്‌ ഡിസിസിയില്‍ നടത്തിയ അനുസ്‌മരണ ചടങ്ങ്‌ ഉദ്‌ഘാടനം നടത്തുന്നതിനിടെയാണ്‌ ഹസന്റെ ഈ വെളിപ്പെടുത്തല്‍. ഏറെക്കാലമായി മനസിലുണ്ടായിരുന്ന കാര്യങ്ങളാണ്‌ താന്‍ പറഞ്ഞത്‌. അതിന്‌ മറ്റു വ്യാഖ്യാനങ്ങള്‍ ആരും നല്‍കേണ്ടതില്ല. കരുണാകരനെ നീക്കാനുള്ള ശ്രമത്തെ ഏ.കെ.ആന്റണി എതിര്‍ത്തിരുന്നു. പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്‌. ശൈലി മാറ്റണമെന്ന ആവശ്യമോ ശാസനയോ മതിയെന്നായിരുന്നു ആന്റണിയുടെ നിലപാട്‌. ലീഡറോടു കാണിച്ചത്‌ കടുത്ത അനീതിയാണെന്ന്‌ ബോധ്യമായെന്നും ഹസന്‍ വ്യക്തമാക്കി. ഗ്രൂപ്പിനുള്ളില്‍ ഇതുസംബന്ധിച്ച ആശയക്കുഴപ്പമോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടോ എന്ന്‌ ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട കാര്യമില്ലെന്നും ഹസന്‍ പറഞ്ഞു.