Breaking News

Trending right now:
Description
 
Dec 23, 2017

മദ്യലഹരിയില്‍ പിങ്ക്‌ പൊലീസിനെ ആക്രമിച്ച രണ്ട്‌ സ്‌ത്രികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

image കോട്ടയത്ത്‌ ഏറ്റുമാനൂര്‍ പാറോലിക്കല്‍-ചെറുവാണ്ടൂര്‍ റോഡില്‍ മദ്യലഹരിയില്‍ നാട്ടുകാരെ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്‌ത രണ്ട്‌ സ്‌ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പിടികൂടാന്‍ എത്തിയ പിങ്ക്‌ പൊലീസിനെ കയ്യേറ്റം ചെയ്‌തു. പിങ്ക്‌ പൊലീസ്‌ എഎസ്‌ഐ ലളിത, വനിതാ പൊലീസുകാരായ ഷീല, മനു, സാനിയ എന്നിവരെയാണ്‌ കയ്യേറ്റം ചെയ്‌തത്‌. സംഭവത്തില്‍ ജോമോള്‍ (32), സീമ (40), രാമപുരം സ്വദേശി മനോജ്‌ (30) എന്നിവരെ അറസ്‌റ്റു ചെയ്‌തു. വെള്ളിയാഴ്‌ച രാത്രി എട്ടുമണിയോടെയാണ്‌ സംഭവം. മനോജും അല്‌പവസ്‌ത്രധാരികളായ ജോമോളും സീമയും മദ്യലഹരിയിലായിരുന്നു. നാട്ടുകാരെ അസഭ്യം പറഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പിടികൂടാന്‍ എത്തിയ പിങ്ക്‌ പൊലീസിനെ മദ്യലഹരിയിലായ സ്‌ത്രികള്‍ വളഞ്ഞ്‌ കയ്യേറ്റം ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ്‌ കൂടുതല്‍ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പേരിനുമാത്രം വസ്‌ത്രമുണ്ടായിരുന്ന സ്‌ത്രീകള്‍ക്ക്‌ നൈറ്റി വാങ്ങി നല്‍കിയശേഷമാണ്‌ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ എത്തിച്ചത്‌. പൊലീസിനെ ആക്രമിച്ചതിനും നാട്ടുകാരെ അസഭ്യംപറഞ്ഞ്‌ ഭീഷണിപ്പെടുത്തിയതിനുമാണ്‌ ഇവര്‍ക്കെതിരെ കേസ്‌ എടുത്തിരിക്കുന്നത്‌.