Breaking News

Trending right now:
Description
 
Dec 23, 2017

അറേബ്യന്‍ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌സ്‌: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു

image കോഴിക്കോട്‌: കേരളത്തില്‍നിന്നു അറേബ്യന്‍ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍ ഇടംനേടിയ 25 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കോഴിക്കോട്‌ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്‌തു. വേഗതയേറിയ ഗോളിനുടമ ഐ.എം.വിജയന്‍, ഒരു അത്‌ലറ്റിക്‌ മീറ്റില്‍ ആറുമെഡലുകല്‍ സ്വന്തമാക്കിയ ലോകവനിത പി.ടി.ഉഷ, 131 വ്യത്യസ്‌ത ഭാഷകളില്‍ ഗാനമാലപിച്ച പൂജ പ്രേം, പത്രപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‌, ഒരുമിനിറ്റില്‍ 124 തവണ പുഷ്‌അപ്‌ എടുത്ത്‌ റെക്കോര്‍ഡിട്ട കെ.ജെ.ജോസഫ്‌, ശൂലത്തിനു മുകളില്‍ കിടക്കുകയും മുതുകത്ത്‌ മാര്‍ബിള്‍വച്ചു പൊട്ടിച്ച്‌ ലോകാത്ഭുതം സൃഷ്ടിച്ച ഡോ.കെ.വി.സൈതലവി, ഡോ.കെ.ജെ.യേശുദാസിന്റെ ഏറ്റവും വലിയ (12400 സ്‌ക്വയര്‍മീറ്റര്‍) രംഗോലി പോട്രെയ്‌റ്റ്‌ വരച്ച സി.കെ.സുരേഷ്‌, കണ്ണുകെട്ടി സാഹസിക അഭ്യാസം നടത്തുന്ന സജിനി ഭാസ്‌കരന്‍, ഒരേസമയം അഞ്ചു വാദ്യോപകരണങ്ങള്‍ വായിക്കുന്ന മ്യുസിഷന്‍ ചന്ദ്രബോസ്‌, കാല്‍ക്കുലേറ്ററിനെ വെല്ലുന്ന പ്രകടനത്തിനുടമ മാത്തമാറ്റിഷ്യന്‍ വിവേക്‌ രാജ്‌, നെഹ്‌റുവിന്റെ ഏറ്റവും ചെറിയ പോട്രേറ്റ്‌ (6 മീറ്റര്‍) വരച്ച സജിന്‍ദാസ്‌, കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഗെയിംസ്‌ സോഫ്‌ട്‌ വെയര്‍ നിര്‍മിച്ച ബഷീര്‍ നരിക്കുനി, മാരത്തണ്‍ മോട്ടിവേഷന്‍ സ്‌പീച്ച്‌ നടത്തിയ മുഹമ്മദ്‌ ഷാഫി, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈവിദ്യമാര്‍ന്ന മൂവായിരത്തോളം ആന്റിക്കുകളുടെ ശേഖരമുള്ള ശിലാ മ്യൂസിയത്തിനുടമ ശിലാ സന്തോഷ്‌, സ്വന്തമായി പകര്‍ത്തിയ പൂക്കളുടെ ചിത്രശേഖരണത്തിലൂടെ ശ്രദ്ധനേടിയ വി.ഡി.ജോളി, ഭിന്നശേഷിക്കാരനായ കുട്ടികളെ കണ്ടെത്തി ലൗഷോര്‍ നിര്‍മിച്ച്‌ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയര്‍ത്തിയ യു.മുനീര്‍, ഏറ്റവും വലിയ സ്ലേറ്റും പെന്‍സിലും നിര്‍മിച്ച രാജേഷ്‌ പന്നിക്കോട്‌ തുടങ്ങിയവരാണ്‌ റെക്കോര്‍ഡിന്‌ അര്‍ഹരായവര്‍.

ഐ.എം.വിജയന്‍, കമാല്‍ വരദൂര്‍, അറേബ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌ ചെയര്‍മാന്‍ (ഇന്ത്യ) കാര്‍ട്ടൂണിസ്‌റ്റ്‌ എം.ദിലീഫ്‌, ഐശ, അറേബ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ ഡയറക്ടര്‍ യാസര്‍, അറാഫാത്ത്‌ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. അറേബ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌ ഓഫീഷ്യല്‍ വിറ്റ്‌നസ്‌ അഭീഷ്‌ ഡൊമിനിക്‌, കെ.കെ.മൊയ്‌തീന്‍ കോയ (മാരക്കറ്റിംങ്‌ ഡയറക്ടര്‍ യുഎഇ എക്‌സ്‌ചേഞ്ച്‌, യുഎഇ), കാര്‍ട്ടൂണിസ്‌റ്റ്‌ കരുണാകരന്‍ പേരാമ്പ്ര, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പ്രസിഡന്റ്‌ കെ.പി.യു അലി, അറേബ്യന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌ എഡിറ്റര്‍ സാലിം ജിറോഡ്‌, ഗ്ലോബല്‍ പ്രവാസി അസോസിയേഷന്‍ പ്രസിഡന്റ്‌ ഗുലാം ഹുസൈന്‍, മജീദ്‌ അല്‍ഹിന്ദ്‌ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ ലോക റെക്കോര്‍ഡ്‌ നേടിയ ഡോ.കെ.സൈതലവി, സജിനി ഭാസ്‌കരന്‍, പൂജ പ്രേം, ശിലാ സന്തോഷ്‌, കെ.ജെ.ജോസഫ്‌ തുടങ്ങിയവരുടെ കലാ കായിക പ്രകടനങ്ങളും അരങ്ങേറി.