Breaking News

Trending right now:
Description
 
Dec 23, 2017

വഴിയോരക്കച്ചവടക്കാരെ സര്‍ക്കാര്‍ ദ്രോഹിക്കുന്നു

image പെരിന്തല്‍മണ്ണ: വഴിയോര കച്ചവട സംരക്ഷണ നയത്തില്‍ വഴിയോരക്കച്ചവടത്തെ സ്വയം തൊഴിലായി അംഗീകരിച്ചിട്ടും അവരെ ദ്രോഹിക്കുന്ന നടപടികളാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു വഴിയോരക്കച്ചവട ക്ഷേമസമിതി (എഫ്‌ഐടിയു) ആരോപിച്ചു. വഴിയോരകച്ചവടക്കാര്‍ക്ക്‌ നീതി ലഭ്യമാക്കുന്നതിന്‌ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നു എഫ്‌ഐടിയു പെരിന്തല്‍മണ്ണ മണ്ഡലം കണ്‍വന്‍ഷന്‍ മുന്നറിയിപ്പുനല്‍കി. സംസ്ഥാന കമ്മിറ്റിയംഗം പരമാനന്ദന്‍ മങ്കട കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. എഫ്‌ഐടിയു മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ആരിഫ്‌ ചുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ.അഹമ്മദ്‌ അനീസ്‌, സുജിത്‌കുമാര്‍, ജംഷീല്‍ വാറുങ്കോടന്‍, പി.ടി.അബുബേക്കര്‍, മുഹിയുദ്ദീന്‍ പെരിന്തല്‍മണ്ണ, ഇലാസ്‌ മൗലവി, സമീര്‍ബാബു എന്നിവര്‍ പ്രസംഗിച്ചു.