Breaking News

Trending right now:
Description
 
Dec 23, 2017

ഫൊക്കാനാ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍
image 2018 ജൂലൈ അഞ്ചു മുതല്‍ അമേരിക്കയിലെ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ അരങ്ങേറുന്ന 18-ാമത്‌ ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനോടനുബന്ധിച്ച്‌ തിരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ കൃതികള്‍ക്ക്‌ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു. മലയാള സാഹിത്യത്തിലും സംസ്‌കൃതത്തിലും തല്‍പരരായ ആഗോളതലത്തിലുള്ള മുഴുവന്‍ മലയാളികളെയും ഉള്‍പ്പെടുത്തി വിവിധ മത്സരവിഭാഗങ്ങളിലേക്കുള്ള പുരസ്‌കാരങ്ങള്‍ക്കായി കൃതികള്‍ ക്ഷണിക്കുന്നുവെന്ന്‌്‌ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു. താഴെപറയുന്ന വിഭാഗങ്ങളിലാണ്‌ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്‌.
ഫൊക്കാന വൈക്കം മുഹമ്മദ്‌ ബഷീര്‍ ചെറുകഥാ പുരസ്‌കാരം, ഫൊക്കാന മുട്ടത്തുവര്‍ക്കി നോവല്‍ പുരസ്‌കാരം, ഫൊക്കാന ചെങ്ങമ്പുഴ കവിതാ പുരസ്‌കാരം, ഫൊക്കാനാ അഴീക്കോട്‌ ലേഖന നിരൂപണ പുരസ്‌കാരം, ഫൊക്കാന കുഞ്ഞുണ്ണിമാഷ്‌ ബാലസാഹിത്യ പുരസ്‌കാരം, ഫൊക്കാന കമലാദാസ്‌ ആംഗലേയ സാഹിത്യ പുരസ്‌കാരം, ഫൊക്കാന നവമാധ്യമ പുരസ്‌കാരം.

പുസ്‌തകരൂപത്തില്‍ 2016 ജനുവരി ഒന്നുമുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ്‌ പരിഗണിക്കുന്നത്‌. പുരസ്‌കാരത്തിന്‌ പരിഗണിക്കപ്പെടേണ്ട കൃതികളുടെ മൂന്നുപതിപ്പുകള്‍ അയച്ചുതരണം. വിലാസം: ഇന്ത്യ- Benny Kurian, St. Francis Press, St.Benedict Road., Ernakulam, Cochin-682 018, Kerala, India, Phone: +91 94003 21329. Outside India- USA, CANADA: Benny Kurian, 373 Wildrose Ave, Bergenfield, NJ 07621, USA. Phone: +1 201-951-6801.
അമേരിക്കയിലും കാനഡയിലും താമസിക്കുന്നവര്‍ക്കും ആഗോളതലത്തിലുള്ള മലയാളി എഴുത്തുകാര്‍ക്കും പ്രത്യേകം പ്രത്യേകം പുരസ്‌കാരങ്ങള്‍ നല്‍കുന്നതാണ്‌. അമേരിക്കയിലും കേരളത്തിലുമുള്ള പ്രശസ്‌ത സാഹിത്യകാരന്മാരും ഫൊക്കാന പ്രസിഡന്റ്‌ തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ്‌ ഫിലിപ്പ്‌, സാഹിത്യസമ്മേളനം ചെയര്‍മാന്‍ അബ്ദുല്‍ പുന്നയൂര്‍ക്കുളം എന്നിവരും ഉള്‍പ്പെടുന്ന ജഡ്‌ജിങ്‌ കമ്മിറ്റിയായിരിക്കും പുരസ്‌കാരങ്ങള്‍ക്കുള്ള കൃതികള്‍ തിരഞ്ഞെടുക്കുന്നത്‌. രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 മാര്‍ച്ച്‌ 15. നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://fokanaonline.org/
https://www.facebook.com/FOKANA-convention2018-LiteraryAwards-224829361389165/
Email: nechoor@gmail.com