Breaking News

Trending right now:
Description
 
Dec 22, 2017

ഫഹദിനോട്‌ രാജ്യം വിടരുതെന്നു കോടതി

image പുതുച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്‌തതുമായി ബന്ധപ്പെട്ട കേസില്‍ രാജ്യം വിടരുതെന്നതുള്‍പ്പെടെയുള്ള ഉപാധികളോടെ നടന്‍ ഫഹദ്‌ ഫാസിലിനു ജില്ലാ സെഷന്‍സ്‌ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഞ്ചുദിവസത്തിനകം ക്രൈംബ്രാഞ്ച്‌ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം. മജിസ്‌ട്രേറ്റിന്റെ അനുമതിയില്ലാതെ രാജ്യം വിടരുത്‌. അന്വേഷണ ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷം 50,000 രൂപയുടെ ബോണ്ടില്‍ ബന്ധുക്കളായ രണ്ടുപേരുടെ ജാമ്യത്തിലായിരിക്കും വിടുകയെന്ന്‌ കോടതി വ്യക്തമാക്കി. പുതുച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്‌തു തട്ടിപ്പ്‌ നടത്തിയെന്ന വ്യാജപരാതി ഉണ്ടായപ്പോള്‍തന്നെ റജിസ്‌ട്രേഷന്‍ ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതി അടച്ചു സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്‌തുവെന്ന്‌ ഫഹദിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.