Breaking News

Trending right now:
Description
 
Dec 22, 2017

നികുതി വെട്ടിക്കല്‍കേസ്‌: സുരേഷ്‌ ഗോപിയെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തു

image പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്‌തു നകുതി വെട്ടിച്ചുവെന്ന കേസില്‍ നടനും എംപിയുമായ സുരേഷ്‌ ഗോപിയെ ക്രൈംബ്രാഞ്ച്‌ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ്‌ അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായതെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും സുരേഷ്‌ ഗോപി പിന്നീട്‌ വ്യക്തമാക്കി. വീണ്ടും ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന്‌ സുരേഷ്‌ ഗോപിയോട്‌ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്‌. മൂന്നാഴ്‌ചത്തേക്ക്‌ ഹൈക്കോടതി അറസ്‌റ്റ്‌ വിലക്കിയിട്ടുണ്ട്‌. മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലെത്തിയ സുരേഷ്‌ ഗോപിയോട്‌ അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. പുതുച്ചേരിയില്‍ സ്വന്തമായി കൃഷിയിടമുണ്ടെന്നും അവിടുത്തെ ആവശ്യത്തിനു വാടകവീട്ടിലെ മേല്‍വിലാസത്തിലാണ്‌ കാര്‍ റജിസ്‌റ്റര്‍ ചെയ്‌തതെന്നു സുരേഷ്‌ ഗോപി മൊഴിനല്‍കി. കാറിന്റെ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി. 2010ലും രാജ്യസഭാ എംപിയായശേഷവും വാങ്ങിയ രണ്ടു കാറുകള്‍ പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്‌ത്‌ 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചുവെന്നാണ്‌ സുരേഷ്‌ ഗോപിക്കെതിരെയുള്ള കേസ്‌.