Breaking News

Trending right now:
Description
 
Dec 21, 2017

വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു

image എന്‍സിപി നേതാവ്‌ എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭാ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവിന്‌ അദ്ദേഹം രാജിക്കത്തു കൈമാറി. ബിജെപിയുടെയും സംഘ്‌ പരിവാറിന്റെയും പിന്തുണയുള്ള മുതിര്‍ന്ന നേതാവ്‌ നിതീഷ്‌ കുമാറിന്റെ പാര്‍ട്ടിയുടെ അംഗമായി തുടരാന്‍ താല്‍പര്യമില്ലെന്നും മനസാക്ഷി ഇതിനു സമ്മതിക്കുന്നില്ലെന്നും പിന്നീട്‌ വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. ബന്ധം വിച്ഛേദിച്ചുവെന്നു നിതീഷിനോട്‌ പറഞ്ഞിരുന്നു. നേതാവ്‌ ശരദ്‌ യാദവുമായി ചര്‍ച്ച ചെയ്‌തശേഷമാണ്‌ രാജി. നിയമപരമായി പാര്‍ട്ടിയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നതിനെക്കുറിച്ചാണ്‌ ആലോചിക്കുന്നതെന്നും ഭാവികാര്യങ്ങള്‍ പാര്‍ട്ടി കൗണ്‍സില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പിന്നീട്‌ വ്യക്തമാക്കി. യുഡിഎഫ്‌ അംഗമായാണ്‌ വീരേന്ദ്രകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്‌.