Dec 21, 2017
മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാന ബൈലോയില്‍ മാറ്റംവരുത്തി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനാ
കാലോചിതമായ മാറ്റങ്ങള്‍ക്ക് തയാറെടുക്കുന്നു. ബൈലോയില്‍ ആവശ്യമായ
മാറ്റങ്ങള്‍വരുത്തി ജനറല്‍ബോഡി യോഗത്തില്‍ അംഗീകാരം നേടി. ന്യൂയോര്‍ക്കിലെ
സിത്താര്‍ പാലസ് ഇന്ത്യന്‍ റെസ്റ്റോറഡില് ഡിസംബര്‍ ഒമ്പതിന് നടത്തിയ
യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായത്. ഒരുവര്‍ഷം തികഞ്ഞ
റജിസ്ട്രേര്‍ഡ് ആയിട്ടുള്ള സംഘടനകള്‍ക്ക് ഇനി ഫൊക്കാനയില്‍
മെമ്പര്‍ഷിപ്പിന് അപേക്ഷിക്കാം. നേരത്തെ രണ്ടുവര്‍ഷമായിരുന്നു കാലാവധി.
അംഗങ്ങളായിട്ടുള്ള സംഘടനകള്‍ അംഗത്വം പുതുക്കിയിട്ടില്ലെങ്കില്‍
മെമ്പര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. നൂറുഡോളര്‍ ഫൈനും രണ്ടുവര്‍ഷത്തെ
മെമ്പര്‍ഷിപ്പ് ഫീസും നല്കിയാല് മതി. ഫൊക്കാനയുടെ എല്ലാ മുന്‍
പ്രസിഡന്റുമാര്‍ക്കും ജനറല്‍ കൗണ്‍സിലില്‍ മെമ്പര്‍ഷിപ്പും വോട്ട്
അവകാശവും നല്‍കും. ഫൊക്കാനയുടെ എല്ലാ കമ്യൂണിക്കേഷനും ഇമെയില്‍ വഴിയോ മറ്റു
ഇലക്ട്രോണിക് മീഡിയവഴിയോ നടത്താവുന്നതാണ്. ജനറല്‍കൗണ്‍സില്‍ ഒഴിച്ചുള്ള
മീറ്റിങ്ങുകള്‍ ടെലികോണ്‍ഫറന്‍സ് വഴിയോ മറ്റുഇലക്ട്രോണിക് മീഡിയവഴിയോ
നടത്താം. ഫൊക്കാനയില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ബോര്‍ഡ് ഓഫ്
ട്രസ്റ്റി ചെയര്മാന്, ഫൗണ്ടേഷന് ചെയര്മാന്, വിമന്‍സ്ഫോറം
ചെയര്‍പേഴ്സണ്‍ എന്നിവര്‍ക്ക് ഒരുടേം (രണ്ട് വര്‍ഷം) എന്ന്
നിജപ്പെടുത്തി. ഒരുടേം ഈ സ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്
രണ്ടാമത് അതേ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കാന്‍ പാടില്ല.
ഫൗണ്ടേഷന് ചെയര്‍മാനെ എക്സിക്യുട്ടിവ് കമ്മിറ്റി നോമിനേറ്റ് ചെയ്യും.
ബോര്‍ഡ് എഫ് ട്രസ്റ്റി ചെയര്മാന് കൂടാതെ രണ്ടുപേരെ ട്രസ്റ്റിബോര്‍ഡും
മൂന്നുപേരെ എക്സിക്യുട്ടീവ് കമ്മിറ്റിയും നോമിനേറ്റ് ചെയ്യും.
ഫൊക്കാനയുടെ പ്രസിഡന്റും സെക്രട്ടറിയും സ്ഥിരം ക്ഷണിതാവായിരിക്കും.
ഫൗണ്ടേഷന് ചെയര്മാന് ഫൊക്കാനയുടെ എക്സിക്യുട്ടീവ് മീറ്റിങ്ങിലും
നാഷനല്‍ കമ്മിറ്റിയിലും ക്ഷണിതാവാണ്. എന്നാല്‍ വോട്ട് ചെയ്യാന്‍
നിയമമില്ല. ഫൗണ്ടേഷന് ചെയര്മാന് ഫൊക്കാനാ എക്സിക്യുട്ടീവിന്റെ
അനുമതിയോടെ ലോങ്ടേം ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ കോ ഓര്‍ഡിനേറ്റ് ചെയ്യും.
വിമന്‍സ്ഫോറം ചെയര്‍പേഴ്സണിനെ ജനറല്‍ബോഡി ഇലക്ഷനിലൂടെയാണ്
തിരഞ്ഞെടുക്കുക. വിമന്‍സ്ഫോറം ചെയര്‍പേഴ്സണ്‍ വോട്ടിങ്
അധികാരത്തോടെയുള്ള എക്സിക്യുട്ടീവ് മെമ്പര്‍ ആയിരിക്കും. വൈസ്
ചെയര്‍പേഴ്സണ്‍, സെക്രട്ടറി കൂടാതെ 12 കമ്മിറ്റി മെമ്പര്‍മാരും വിമന്‍സ്
ഫോറത്തില്‍ ഉള്‍പ്പെട്ടിരിക്കും. എല്ലാ റീജനില്നിന്നു ഒരാളെയെങ്കിലും ഈ
കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വിമന്‍സ്ഫോറം
ചെയര്‍പേഴ്സണിന്റെ അനുമതിയോടെ എക്സിക്യുട്ടീവ് കമ്മിറ്റിക്ക്
മെമ്പര്‍മാരെ നോമിനേറ്റ് ചെയ്യാം. ഫൊക്കാനയുടെ നോമിനേഷന് ഫീസ് ട്രസ്റ്റി
ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതും ഇലക്ഷന്
ചിലവിനുശേഷമുള്ള ഫണ്ട് ഓഡിറ്റിങിനുശേഷം ട്രസ്റ്റ് ഫണ്ടായി
സൂക്ഷിക്കേണ്ടതുമാണ്. ഫൊക്കാനയുടെ ദിനംപ്രതിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ
ഫണ്ട് ഉപയോഗിക്കാന്‍ പാടില്ല.