Breaking News

Trending right now:
Description
 
Dec 21, 2017

ഖത്തര്‍ കള്‍ച്ചറല്‍ഫോറം ഖത്തര്‍ ദേശീയദിനം ആഘോഷിച്ചു

image ഖത്തര്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖത്തര്‍ ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹമദ്‌ മെഡിക്കല്‍ സിറ്റിയിലെ ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ രോഗികളോടൊപ്പം ചെലവഴിച്ചുകൊണ്ടുള്ള ആഘോഷമാണ്‌ സംഘടിപ്പിച്ചത്‌. സംഗീത വിരുന്ന്‌, നൃത്തനൃത്യങ്ങള്‍, മാജിക്‌ ഷോ, വാദ്യമേളങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി. ദോഹയിലെ വിവിധ കലാകാരന്മാര്‍ നേതൃത്വം നല്‍കി. ഖത്തറിലെയും മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെയും പ്രമുഖര്‍ പങ്കെടുത്തു. മിനിസ്‌ട്രി ഓഫ്‌ ഇന്റീരിയറുമായി സഹകരിച്ച്‌ നടത്തിയ ദേശീയദിന പരിപാടികളില്‍ വൈവിധ്യമാര്‍ന്ന പരേഡുമുണ്ടായിരുന്നു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.