Breaking News

Trending right now:
Description
 
Dec 19, 2017

ഗുജറാത്തില്‍നിന്നു കൗണ്ട്‌ ഡൗണ്‍ തുടങ്ങിയെന്നു ഹസന്‍

image അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൗണ്ട്‌ ഡൗണ്‍ നരേന്ദ്രമോദിയുടെ സ്വന്തം ഗുജറാത്തില്‍നിന്നു തന്നെ തുടങ്ങിയെന്നതിനു തെളിവാണ്‌ അവിടുത്തെ കോണ്‍ഗ്രസ്‌ മുന്നേറ്റമെന്നു കെപിസിസി പ്രസിഡന്റ്‌ എം.എം.ഹസന്‍. ഇതു ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ്‌. കോണ്‍ഗ്രസിനു ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു പോന്ന മുന്നേറ്റമാണ്‌ നടത്തിയത്‌. പ്രധാനമന്ത്രിയും മുപ്പതോളം കേന്ദ്രമന്ത്രിമാരും അവിടെ തമ്പടിച്ചു ജീവന്മരണപ്പോരാട്ടം നടത്തി. അധികാര ദുര്‍വിനിയോഗവും ധനസ്വാധീനവും പ്രയോഗിച്ചു. എന്നിട്ടും ബിജെപി കഷ്ടിച്ചാണ്‌ കടന്നുകൂടിയതെന്നു ഹസന്‍ വ്യക്തമാക്കി.