Breaking News

Trending right now:
Description
 
Dec 19, 2017

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പൂന്തുറ സന്ദര്‍ശിക്കും

image ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ നേരില്‍കണ്ട്‌ സ്ഥിതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു തിരുവനന്തപുരത്ത്‌ എത്തും. ലക്ഷദ്വീപിലെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം ഉച്ചയ്‌ക്ക്‌ 1.50ന്‌ തിരുവനന്തപുരത്ത്‌ എത്തുന്ന അദ്ദേഹം ഹെലികോപ്‌റ്ററില്‍ കന്യാകുമാരിയിലേക്കു പോകും.നാലരയോടെ തിരുവനന്തപുരത്ത്‌ മടങ്ങിയെത്തുന്ന അദ്ദേഹം പൂന്തുറയിലേക്കു പോകും. അവിടെ സെന്റ്‌ തോമസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓഖി ദുരന്തബാധിതരകണ്ട്‌ കാര്യങ്ങള്‍ ചോദിച്ചറിയും. തുടര്‍ന്ന്‌ തൈക്കാട്‌ ഗവ.ഗസ്‌റ്റ്‌ ഹൗസില്‍ അവലോകനയോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ആറരയോടെ ഡല്‍ഹിയിലേക്കു മടങ്ങും. അതേസമയം, പ്രധാനമന്ത്രി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ആരോപിച്ചു.