Breaking News

Trending right now:
Description
 
Dec 19, 2017

ജറുസലേം: പ്രതിഷേധസംഗമം

image വടക്കാങ്ങര: ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ്‌ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം രംഗത്തുവരുമ്പോള്‍ ഇന്ത്യമാത്രം മാറിനില്‍ക്കുന്നത്‌ നിര്‍ഭാഗ്യകരമാണെന്നു വടക്കാങ്ങരയില്‍ പൗരസമിതി സംഘടിപ്പിച്ച ബഹുജനറാലിയും പ്രതിഷേധസംഗമവും ആവശ്യപ്പെട്ടു. ട്രംപിന്റെ നീക്കത്തിനെതിരെ ഇന്ത്യയുടം പ്രതിഷേധിക്കണം. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര പ്രാദേശിക അമീര്‍ പി.കെ.സയ്യിദ്‌ ഹുസൈന്‍ കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ജാബിര്‍, സി.കെ.സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. ബഹുജനറാലിക്ക്‌ ടി.സൈദ്‌ മാസ്റ്റര്‍, മച്ചിങ്ങല്‍ മുഹമ്മദ്‌, അറക്കല്‍ അലവിക്കുട്ടി, ഖയ്യുംമാസ്റ്റര്‍, പട്ടാക്കല്‍ സയ്യിദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.