Breaking News

Trending right now:
Description
 
Dec 19, 2017

സണ്ണി ലിയോണിന്റെ നൃത്തതിന്‌ കര്‍ണാടകയില്‍ വിലക്ക്‌

image ബോളിവുഡ്‌ താരം സണ്ണി ലിയോണിന്റെ പുതുവര്‍ഷരാവിലെ നൃത്തപരിപാടിക്ക്‌ കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇന്ത്യന്‍ സംസ്‌കാരത്തിനു ചേര്‍ന്നതല്ല ഇത്തരം ആഘോഷമെന്ന്‌ ആരോപിച്ച്‌ കന്നഡ രക്ഷണ വേദികെ യുവസേന പ്രക്ഷോഭം ശക്തമാക്കിയതിനെ തുടര്‍ന്നാണ്‌ സണ്ണി നൈറ്റ്‌ ഇന്‍ ബെംഗളൂരു ന്യൂ ഇയര്‍ ഈവ്‌ 2018 ആഘോഷ പരിപാടിക്ക്‌ അനുമതി നിഷേധിച്ചത്‌. ഒന്നര കോടി രൂപയോളം ചെലവിട്ട്‌ ടൈംസ്‌ ക്രിയേഷന്‍സാണ്‌ ബെംഗളൂരു മാന്യത ടെക്‌പാര്‍ക്കിനു സമീപത്തെ വൈറ്റ്‌ ഓര്‍ക്കിഡ്‌ ഹോട്ടലില്‍ പുതുവര്‍ഷാഘോഷത്തിന്‌ പദ്ധതിയിട്ടത്‌. ഹാള്‍, വിമാനടിക്കറ്റുകള്‍, ഹോട്ടല്‍റൂം എന്നിവയൊക്കെ ഒരുക്കിക്കഴിഞ്ഞെന്നും ടിക്കറ്റ്‌ വില്‍പ്പനപോലും ആരംഭിച്ച ശേഷമാണ്‌ സര്‍ക്കാര്‍ തടയിട്ടിരിക്കുന്നത്‌. ഒരു മണിക്കൂര്‍ നൃത്തത്തിന്‌ സണ്ണി ലിയോണിന്‌ 50 ലക്ഷം രൂപ നല്‍കിയിരുന്നു.