Breaking News

Trending right now:
Description
 
Sep 26, 2012

പത്രധര്‍മ്മത്തിന്റെ നേര്‍കാഴ്‌ച: സ്വദേശഭിമാനി രാമകൃഷ്‌ണപിള്ള

image സത്യം സത്യമായി വിളിച്ച്‌ പറയുവാന്‍ ധൈര്യം കാട്ടിയ സ്വദേശഭിമാനി രാമകൃഷ്‌ണപിള്ളയെ നാടുകടത്തിയിട്ട്‌ ഇന്ന്‌ 112 വര്‍ഷങ്ങള്‍ പൂര്‍ത്തികരിച്ചിരിക്കുന്നു. സെപ്‌റ്റംബര്‍ 26നാണ്‌ ഈ ധീര പത്രപ്രവര്‍ത്തകനെ നാടുകടത്തിക്കൊണ്ട്‌ ഉത്തരവിറങ്ങിയത്‌. 1910 സെപ്‌റ്റംബര്‍ 26നാണ്‌ ഈ ധീരനായ പത്ര പ്രവര്‍ത്തകനെ തിരുവതാംകൂറില്‍ നിന്നും നാടുകടത്തിക്കൊണ്ട്‌ ഉത്തരവ്‌ വന്നത്‌. സ്വദേശഭിമാനി എന്ന പത്രം പൂട്ടി സീല്‍ വച്ച ബ്രിട്ടീഷ്‌ ഭരണകൂടം ഇദ്ദേഹം തിരുവതാംകൂറില്‍ പ്രവേശിക്കുന്നത്‌ വിലക്കി. ഇദ്ദേഹത്തിനെ ഇപ്പോള്‍ ഓര്‍മ്മിക്കുമ്പോള്‍ മറ്റൊരു രസകരമായ വസ്‌തുതകൂടി ഉണ്ട്‌. കേരള നിയമസഭ ഇപ്പോള്‍ നിയമസഭ നിലവില്‍ വന്നതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്‌. അന്ന്‌ നെയ്യാറ്റിന്‍ കര നിയോജക മണ്ഡലത്തില്‍ നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ട രാമകൃഷ്‌ണപിള്ളയ്‌ക്കെതിരെ പത്രിക പോലും സമര്‌പ്പിക്കാന്‍ ആരും തയ്യാറായില്ല. എന്നാല്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്‌ അംഗീകരിക്കാന്‍ പോലും അന്ന്‌ രാജാവ്‌ തയ്യാറായില്ല. സര്‍ക്കാര്‍ ഉദ്യോഗപ്രഭുത്വത്തിനു നേരെ വാളോങ്ങിയ ഇദ്ദേഹം രാജകീയ ധൂര്‍ത്തിനെയും നിശിതമായി വിമര്‍ശിച്ചിരുന്നു. അന്നത്തെകാലത്ത്‌ ഒരു പത്രവും കാണിക്കാത്തത്ര സത്യസന്ധവും നീതിനിഷ്‌ഠവുമായാണ്‌ അദ്ദേഹം വിമര്‍ശനങ്ങള്‍ നടത്തിയിരുന്നത്‌. ബ്രിട്ടീഷ്‌ ഭരണാധികാരികളെക്കാള്‍ തിരുവതാംകൂര്‍ രാജഭരണാധികരികളാണ്‌ ഇദ്ദേഹത്തെ കൂടുതല്‍ ഭയപ്പെട്ടത്‌