Breaking News

Trending right now:
Description
 
Dec 18, 2017

ഇഞ്ചോടിഞ്ച്‌ പോരാട്ടം: ബിജെപിയുടെ ലീഡ്‌നില നൂറ്‌ കടന്നു; കോണ്‍ഗ്രസിന്‌ മുന്നേറ്റം

image ഗുജറാത്തില്‍ അവസാനിമിഷത്തില്‍ ബിജെപിയുടെ ലീഡ്‌ നില ഉയര്‍ന്നു. ആകെയുള്ള 182 സീറ്റിലെ ലീഡ്‌നില അറിവായപ്പോള്‍ 105 സീറ്റില്‍ ബിജെപി മുന്നിട്ടുനില്‍ക്കുകയാണ്‌. കോണ്‍ഗ്രസിന്റെ ലീഡ്‌ 76 സീറ്റിലേക്ക്‌ താഴ്‌ന്നു. ഒരുവേളയില്‍ കോണ്‍ഗ്രസ്‌ ബിജെപിയെ പിന്നിലാക്കി മുന്നേറിയിരുന്നു. ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ ബിജെപിയും കോണ്‍ഗ്രസും കാഴ്‌ചവച്ചത്‌. സൗരാഷ്ട്രയിലും കച്ചിലും കോണ്‍ഗ്രസ്‌ മികച്ച മുന്നേറ്റമാണ്‌ നടത്തിയത്‌. ഗ്രാമപ്രദേശങ്ങളിലും കോണ്‍ഗ്രസ്‌ മുന്‍തൂക്കം നേടിയിട്ടുണ്ട്‌. എക്‌സിസ്‌റ്റ്‌പോള്‍ ഫലം തിരുത്തിയാണ്‌ കോണ്‍ഗ്രസ്‌ ലീഡ്‌ നില ഉയര്‍ത്തിയത്‌. ബിജെപിയുടെ ശക്തികേന്ദ്രമായ പടിഞ്ഞാറന്‍ രാജ്‌കോട്ട്‌ മണ്ഡലത്തില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാനി പിന്നിലാണ്‌. പട്ടേല്‍ സമുദായ നേതാവ്‌ ഹാര്‍ദിക്‌ പട്ടേല്‍, ദലിത്‌ നേതാവ്‌ ജിഗ്നേഷ്‌ മേവാനി, ഒബിസി നേതാവ്‌ അല്‍പേഷ്‌ താക്കൂര്‍ എന്നിവര്‍ ബിജെപി കോട്ടകളില്‍ വിള്ളല്‍വീഴ്‌ത്തിയെന്നാണ്‌ ആദ്യഫല റിപ്പോര്‍ട്ടുകള്‍. എക്‌സിസ്‌റ്റ്‌പോളുകള്‍ ബിജെപിയുടെ ഭരണമാണ്‌ പ്രവചിച്ചിരുന്നതെങ്കിലും ബിജെപിയുടെ പല മേഖലകളിലും കോണ്‍ഗ്രസ്‌ ശക്തമായ തിരിച്ചുവരവ്‌ നടത്തിയിട്ടുണ്ട്‌. ബിജെപിയുടെ ശക്തികേന്ദ്രമായ സൂററ്റില്‍ അഞ്ചിടങ്ങളില്‍ കോണ്‍ഗ്രസ്‌ മുന്നിലുള്ളപ്പോള്‍ ഒരിടത്ത്‌ മാത്രമാണ്‌ ബിജെപി മുന്നേറ്റം നടത്തുന്നത്‌. 2002-ല്‍ കൂട്ടക്കൊലകള്‍ നടന്ന അഹമ്മദാബാദില്‍ ബിജെപി മുന്നേറ്റം തുടരുകയാണ്‌. മധ്യഗുജറാത്തില്‍ കോണ്‍ഗ്രസ്‌ വന്‍ മുന്നേറ്റമാണ്‌ നടത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.