Breaking News

Trending right now:
Description
 
Dec 17, 2017

ഓഖി ദുരന്തം: മൃതദേഹങ്ങള്‍ കടലില്‍ ഒഴുകുന്നു, തിരച്ചില്‍ തുടരുന്നു

image ഓഖി ദുരന്തത്തെ തുടര്‍ന്ന്‌ കടലില്‍ മൃതദേങ്ങള്‍ ഒഴുകിനടക്കുന്നതായി തിരച്ചിലില്‍ സംഘം കണ്ടെത്തി. കോഴിക്കോട്‌ താനൂരില്‍നിന്ന്‌ 70 കിലോമീറ്റര്‍ അകലെയാണ്‌ നാവികസേനയുടെ കപ്പലിലുള്ളവര്‍ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകുന്നത്‌ കണ്ടത്‌. പൂര്‍ണമായി ജീര്‍ണിച്ച രണ്ടുമൃതദേഹങ്ങള്‍ ഉടന്‍ കപ്പലില്‍കയറ്റി ബേപ്പൂരിനു സമീപം തീരക്കടലില്‍ എത്തിച്ചശേഷം തുറമുഖത്തേക്കു കൊണ്ടുവന്നു. തീരക്കടലില്‍നിന്നു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റാണ്‌ തുറമുഖത്ത്‌ മൃതദേഹങ്ങള്‍ എത്തിച്ചത്‌. ശനിയാഴ്‌ച രണ്ടു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തതോടെ 70 മരണമായെന്നാണ്‌ ഔദ്യോഗിക കണക്ക്‌. റവന്യുവകുപ്പിന്റെ കണക്കനുസരിച്ച്‌ 105 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 21 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്‌. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൊച്ചിയിലും, കോഴിക്കോട്ടും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും ബന്ധുക്കളുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കുന്നത്‌ അധികൃതരെ കുഴയ്‌ക്കുകയാണ്‌.