Breaking News

Trending right now:
Description
 
Dec 16, 2017

ബിജെപി കൊളുത്തിയ അക്രമത്തിന്റെ തീ അണയ്‌ക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ:്‌ രാഹുല്‍

image ബിജെപി രാജ്യത്ത്‌ അക്രമത്തിന്റെ തീ കൊളുത്തിക്കഴിഞ്ഞുവെന്നും ബിജെപിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും നേതാക്കള്‍ക്കും മാത്രമേ കഴിയൂവെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം നടത്തിയ കന്നപ്രസംഗിത്തിലാണ്‌ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം രാഹുല്‍ നടത്തിയത്‌. കോണ്‍ഗ്രസ്‌ ആധുനികതയിലേക്കു നയിച്ച ഇന്ത്യയെ മോദി പുരാതനകാലത്തേക്കു തിരിച്ചുനടത്തുകയാണെന്ന്‌ രാഹുല്‍ കുറ്റപ്പെടുത്തി. അക്രമത്തിന്‌ തീ കൊളുത്തിക്കഴിഞ്ഞാല്‍ അത്‌ അണയ്‌ക്കാന്‍ എളുപ്പമല്ലെന്നാണ്‌ ബിജെപിയോട്‌ പറയാനുള്ളത്‌. ജനങ്ങളാണ്‌ രാഷ്ട്രീയത്തിന്റെ ആണിക്കല്ല്‌ എന്നു തിരിച്ചറിയണം. എന്നാല്‍, അധികാരം കയ്യാളുന്നവര്‍ ജനങ്ങളെ ഞെരിച്ചമര്‍ത്താനാണ്‌ രാഷ്ട്രീയം ഉപയോഗിക്കുന്നത്‌. ബിജെപിയെ സഹോദരീ സഹോദരന്മാരായാണ്‌ കോണ്‍ഗ്രസ്‌ പരിഗണിക്കുന്നത്‌. എന്നാല്‍ അവരുടെ നയങ്ങളോട്‌ യോജിപ്പില്ല.അവര്‍ ശബ്ദങ്ങളെ ഞെരിച്ചമര്‍ത്തുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ ശബ്ദമുയര്‍ത്താന്‍ സഹായിക്കുന്നു. വളരെ എളിമയോടെ ഞാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നു. മഹാരഥന്മാരുടെ നിഴലിനൊപ്പം ഞാനും നടന്നുനീങ്ങും. കോണ്‍ഗ്രസിനെ ആ പഴയ, പെരുമയുള്ള യുവതയുടെ പാര്‍ട്ടിയാക്കുമെന്നു ഞാന്‍ ഉറപ്പുനല്‍കുന്നു-രാഹുല്‍ പറഞ്ഞു.