Breaking News

Trending right now:
Description
 
Dec 16, 2017

പുതിയ കാലത്തിന്റെ തുടക്കം; രാഹുലിനെ അഭിനന്ദിച്ച്‌ സോണിയ

image രാഹുല്‍ഗാന്ധിയുടെ കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനം ഏറ്റെടുക്കല്‍ പുതിയ കാലത്തിന്റെ തുടക്കമാണെന്നു സ്ഥാനമൊഴിഞ്ഞ അധ്യക്ഷ സോണിയ ഗാന്ധി. സ്ഥാനമൊഴിയില്‍ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുലിനെ അഭിനന്ദിച്ചായിരുന്നു സോണിയയുടെ പ്രസംഗം ആരംഭിച്ചത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നു. ഇന്ത്യയിലെത്തിയ എന്ന ഇന്ദിരാഗാന്ധി മകളെപ്പോലെ സ്‌നേഹിച്ചു. അവരില്‍നിന്നാണ്‌ ഞാന്‍ ഇന്ത്യയെക്കുറിച്ച്‌ പഠിച്ചത്‌. ഇന്ദിര മരിച്ചപ്പോള്‍ എനിക്ക്‌ അമ്മയില്ലാതായതുപോലെ അനുഭവപ്പെട്ടു. ഇന്ദിരയ്‌ക്കു പിന്നാലെ രാജീവുംകൂടി പോയതോടെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ എനിക്കു ഏറെ പാടുപെടേണ്ടിവന്നു. രാഹുല്‍ എന്റെ മകനാണ്‌. അതുകൊണ്ടുതന്നെ രാഹുലിനെ പുകഴ്‌ത്തുന്നതു ശരിയല്ല. രാഷ്ട്രീയത്തില്‍ എത്തിയശേഷം രാഹുല്‍ നേരിട്ട വ്യക്തിഹത്യകള്‍ അദ്ദേഹത്തെ കരുത്തനാക്കി മാറ്റിയെന്നും സോണിയ വ്യക്തമാക്കി. 2014വരെ കോണ്‍ഗ്രസ്‌ പ്രതിപക്ഷത്തിന്റെ പങ്കുവഹിച്ചു. തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടുവെങ്കിലും കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒരിക്കലും തകരില്ല.നമ്മുടെ ഭരണഘടനാമൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്നു. ഭയത്തിന്റെ പരിസ്ഥിതിയാണ്‌ ഇപ്പോള്‍ രാജ്യത്ത്‌ നിലനില്‍ക്കുന്നത്‌-സോണിയ കൂട്ടിച്ചേര്‍ത്തു.