Breaking News

Trending right now:
Description
 
Jan 29, 2013

യുഎസില്‍ 2,40,000 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക്‌ പൗരത്വത്തിന്‌ സാധ്യത

image കുടിയേറ്റ നിയമത്തില്‍ സമഗ്ര പരിഷ്‌കാരം വരുത്താനുള്ള ഒബാമ ഭരണകൂടത്തിന്റെ പദ്ധതി പ്രാവര്‍ത്തികമായാല്‍ യുഎസിലെ 240,000 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക്‌ പൗരത്വം കിട്ടാന്‍ മാര്‍ഗം തെളിയും. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ്‌ പാര്‍ട്ടികളില്‍പ്പെട്ട എട്ട്‌ സെനറ്റര്‍മാര്‍ തയാറാക്കിയ കുടിയേറ്റ പരിഷ്‌കരണ പദ്ധതി പ്രകാരം മൊത്തം ഒരുകോടി പത്തുലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ യുഎസില്‍ സ്ഥിരതാമസത്തിന്‌ അവസരം കിട്ടും. യുഎസ്‌ആഭ്യന്തര സുരക്ഷാവിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച്‌ 2011-ല്‍ യുഎസില്‍ 240,000 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുണ്ട്‌. 280,000 ചൈനക്കാരും 270,000 ഫിലിപ്പീന്‍കാരും അനധികൃതമായി യുഎസില്‍ തങ്ങുന്നു. കുടിയേറ്റ നിയമങ്ങള്‍ ലഘൂകരിക്കുകയും ഉടച്ചുവാര്‍ക്കുകയും ചെയ്യുന്നത്‌ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്‌ക്കുതകുമെന്നാണു വാദം. വീടുകള്‍ക്കുള്ള ആവശ്യം വര്‍ധിക്കും, നികുതി വരുമാനം കൂടും, ബജറ്റ്‌ കമ്മി കുറയും തുടങ്ങിയ നേട്ടങ്ങള്‍ ഇതുവഴി ലഭിക്കും. പുതിയ കുടിയേറ്റക്കാര്‍ക്ക്‌ വരാനും നിലവിലുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക്‌ തങ്ങളുടെ നില ഭദ്രമാക്കാനും അവസരം ലഭിക്കുന്ന പരിഷ്‌കാരമാണു വിഭാവനം ചെയ്യുന്നത്‌.