Breaking News

Trending right now:
Description
 
Dec 16, 2017

മതപരിവര്‍ത്തനം ആരോപിച്ചു മധ്യപ്രദേശില്‍ വൈദികരുടെ കാര്‍ കത്തിച്ചു

image മധ്യപ്രദേശിലെ സത്‌നയില്‍ മലയാളി വൈദികരുടെ കാര്‍ ബജ്‌റങ്‌ദള്‍ പ്രവര്‍ത്തകര്‍ പൊലീസ്‌ സ്റ്റേഷനു മുമ്പില്‍ കത്തിച്ചു. കള്ളക്കേസില്‍ കുടുക്കി ഒരു വൈദികനെ പൊലീസ്‌ അറസ്റ്റു ചെയ്യുകയും ചെയ്‌തു. സീറോമലബാര്‍ സഭയ്‌ക്കു കീഴില്‍ സത്‌നയിലുള്ള സെന്റ്‌ എഫ്രേം വൈദിക പഠന കോളജിലെ ഫാ.ജോര്‍ജ്‌ മംഗലപ്പള്ളിയാണ്‌ അറസ്റ്റിലായത്‌. വ്യാഴാഴ്‌ച രാത്രി സത്‌നയിലെ ഭൂംകാഹര്‍ ഗ്രാമത്തില്‍ കാരള്‍ പരിപാടിക്കിടെ നാലു വൈദികരെയും 34 വിദ്യാര്‍ഥികളെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ്‌ കാര്‍ കത്തിക്കലും വൈദികനെതിരെ കേസ്‌ റജിസ്റ്റര്‍ ചെയ്‌ത്‌ അറസ്റ്റും നടന്നത്‌. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു പൊലീസിന്റെ നടപടി. ഇതറിഞ്ഞ്‌ എത്തിയ വൈദികരുടെ കാറാണ്‌ കാര്‍ ബജ്‌റങ്‌ദള്‍ പ്രവര്‍ത്തകര്‍ പൊലീസ്‌ സ്റ്റേഷനു മുമ്പിലിട്ടു കത്തിച്ചത്‌. തങ്ങള്‍ മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും എല്ലാവര്‍ഷത്തെയുംപോലെ ക്രിസ്‌മസ്‌ കാരള്‍പരിപാടിയാണ്‌ നടത്തിയതെന്നാണ്‌ വൈദികര്‍ പൊലീസിനെ അറിയിച്ചു. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച്‌ ഗ്രാമവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റെന്നാണ്‌ പൊലീസിന്റെ ന്യായവാദം. സംഭവത്തില്‍ ഭാരത കത്തോലിക്കാ മെത്രാന്‍സമിതി പ്രതിഷേധിച്ചു.