Dec 16, 2017
വാജിബിന് സുവര്‍ണ ചകോരം
രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം (15
ലക്ഷം രൂപ) ആന്‍ മേരി ജസീര്‍ സംവിധാനം ചെയ്ത പാലസ്തീനിയന്‍ ചിത്രം
വാജിബിനു ലഭിച്ചു. വാജിബിലെ നായിക മരിയ സ്രൈക്ക് പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച സവാഗത സംവിധായകനുള്ള രജത ചകോരത്തിനു (മൂന്നുലക്ഷംരൂപ) മലയാളിയായ
സഞ്ജു സുരേന്ദ്രന് അര്‍ഹനായി. ചിത്രം ഏദന്‍. ഈ ചിത്രം മികച്ച മലയാള
സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടി. മികച്ച സംവിധാനത്തിനുള്ള രജത
ചകോരത്തിന് (നാലുലക്ഷം രൂപ) മലില ദ് ഫെയര്‍വെല്‍ ഫ്ളവര്‍ എന്ന തായ്
ചിത്രം സംവിധാനം ചെയ്ത അനുപ ബുന്യവതന അര്‍ഹനായി. അമിത് മസൂര്‍ക്കര്‍
സംവിധാനം ചെയ്ത ന്യൂട്ടന് എന്ന ഇന്ത്യന്‍ ചിത്രത്തിനാണ് മികച്ച
ചിത്രത്തിനുള്ള നെറ്റ്പാക്, ഫിപ്രസി പുരസ്കാരങ്ങള്‍ ലഭിച്ചത്. ജോണി
ഹെന്റിക്സ് സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം കാന്‍ഡലേറിയ ജൂറിയുടെ
പ്രത്യേക പരാമര്‍ശം നേടി. ദിലീപ് പോത്തന് സംവിധാനം ചെയ്ത തൊണ്ടിമുതലും
ദൃക്സാക്ഷിയുമാണ് നെറ്റ്പാക് പുരസ്കാരത്തിന് അര്‍ഹമായ മലയാള ചിത്രം.
ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരമായ രണ്ടുലക്ഷം രൂപ അര്‍ജീരിയന്‍
സംവിധായക റെയ്ഹാനയുടെ ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക് എന്ന ചിത്രത്തിനു
ലഭിച്ചു. എട്ടുദിവസം നീണ്ടുനിന്ന ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച
കൊടിയിറങ്ങി.