Breaking News

Trending right now:
Description
 
Dec 15, 2017

കണ്ണീരുമായെത്തിയവരെ രാഹുല്‍ ചേര്‍ത്തണച്ചു

image ഓഖി ദുരന്തത്തിനിരയായ ദീരമേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക്‌ സാന്ത്വനസ്‌പര്‍ശമായി കോണ്‍ഗ്രസിന്റെ നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തി. പൂന്തുറയിലും വിഴിഞ്ഞത്തും കണ്ണീരുമായി കാത്തുനിന്ന മത്സ്യത്തൊഴിലാളികളുടെ ദുഖത്തില്‍ രാഹുലും പങ്കുചേര്‍ന്നു. മകനെ നഷ്ടപ്പെട്ട അമ്മയെ ചേര്‍ത്തണച്ചു രാഹുല്‍ ആശ്വസിപ്പിച്ചു. നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിനു വിലയിടാന്‍ ആര്‍ക്കും കഴിയില്ല. പക്ഷേ, ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും. ഞങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യും. ദുരന്തമേഖലയില്‍ വരാന്‍ വൈകിയതിനു മാപ്പു ചോദിക്കുന്നു. സുരക്ഷാ വേലിക്കെട്ടുകള്‍ മറികടന്നു മത്സ്യത്തൊഴിലാളികളുടെ ഇടയിലേക്കു ഇറങ്ങിച്ചെന്നാണ്‌ രാഹുല്‍ അവരുടെ ദുരിതങ്ങള്‍ നേരിട്ടു ചോദിച്ചറിഞ്ഞത്‌. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമായി ഒരു വകുപ്പ്‌ കേന്ദ്രത്തിലുണ്ടാകണം. അതിനു കേന്ദ്രം തയാറാകണം.കോണ്‍ഗ്രസ്‌ അധികാരത്തിലെത്തിയാല്‍ ഉടന്‍ അതു നടക്കുമെന്നും രാഹുല്‍ ഉറപ്പുനല്‍കി. കന്യാകുമാരി ജില്ലയിലെ ചിന്നത്തുറയില്‍ ഓഖി ദുരന്തത്തിനിരയായ കുടുംബാംഗങ്ങളെയും രാഹുല്‍ സന്ദര്‍ശിച്ചു.