Breaking News

Trending right now:
Description
 
Dec 15, 2017

600 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്തിയിട്ടില്ല

image ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ അകപ്പെട്ടവരില്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി 600 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്തിയിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്‌ ഈ കണക്ക്‌ വ്യക്തമാക്കിയത്‌. കാണാതായവരില്‍ 186 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്‌. തമിഴ്‌നാട്ടില്‍നിന്നുള്ളവരാണ്‌ കാണാതായവരില്‍ 433 പേര്‍. കാണാതായവരുടെ യഥാര്‍ഥ കണക്ക്‌ ഇരുസംസ്ഥാനങ്ങളും നല്‍കിയിട്ടില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി. വീടുകള്‍ കയറിയിറങ്ങിയുള്ള കണക്കെടുപ്പ്‌ നടക്കുന്നതേയുള്ളൂ. ഓഖി തീരമേഖലയില്‍ എത്തുന്നതിനുമുമ്പു ബോട്ടിലും ചെറുവള്ളങ്ങളിലുമായി ഒട്ടേറെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിട്ടുണ്ട്‌. നിലവിലുള്ള കണക്കുപ്രകാരം ദുരന്തത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ എണ്ണം കേരളത്തില്‍നിന്നു 68 പേരും തമിഴ്‌നാട്ടില്‍നിന്നു 14 പേരുമെന്നാണ്‌ റിപ്പോര്‍ട്ടുള്ളത്‌. ഇന്നലെ കിട്ടിയ രണ്ടുമൃതദേഹങ്ങള്‍ ഉള്‍പ്പെടെയുള്ളതാണ്‌ സംസ്ഥാനത്തിന്റെ കണക്ക്‌. അതേസമയം, കടലില്‍ കാണാതായവരില്‍ 95 പേരെകൂടി കണ്ടെത്താനുണ്ട്‌. കണ്ടെത്തിയ 68 മൃതദേഹങ്ങളില്‍ 40 പേരെ തിരിച്ചറിഞ്ഞിട്ടില്ല. വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ ഇപ്പോഴും തിരച്ചില്‍ നടക്കുന്നുണ്ടെന്നാണ്‌ അധികൃതര്‍ വ്യക്തമാക്കുന്നത്‌.