Breaking News

Trending right now:
Description
 
Dec 15, 2017

അമീറുല്‍ ഇസ്ലാമിന്‌ വധശിക്ഷ

image പെരുമ്പാവൂര്‍ കുറപ്പംപടിയിലെ നിയമവിദ്യാര്‍ഥിയെ ബലാംത്സംഗം ചെയ്‌തു അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്‌ (24) കോടതി വധശിക്ഷവിധിച്ചു. ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍, അമീറുല്‍ ഇസ്ലാം ചെയ്‌ത കുറ്റകൃത്യം അതിഭീകരവും അത്യപൂര്‍വവുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട വിദ്യാര്‍ഥിനിയുടെ പേര്‌ അന്തിമ വിധിന്യായത്തില്‍നിന്നു കോടതി ഒഴിവാക്കിയിരുന്നു. മരണശേഷവും ഇരയുടെ സ്വകാര്യതയെ മാനിക്കാനാണു യുവതിയുടെ പേരിനു ശേഷം ഇംഗ്ലീഷ്‌ അക്ഷരമാലയിലെ ജെ എന്ന അക്ഷരമാണ്‌ ഉപയോഗിച്ചത്‌. മാനം കാക്കാന്‍ അവസാനംവരെ യുവതി നടത്തിയ പോരാട്ടം സ്‌ത്രീ സമൂഹം അര്‍ഹിക്കുന്ന നീതിക്കുവേണ്ടിയുള്ളതാണ്‌. മാനം അടിയറവു വയ്‌ക്കാതെ പ്രതിയോടു പൊരുതിയാണ്‌ പെണ്‍കുട്ടി മരിച്ചത്‌. ക്രൂരത നിറഞ്ഞ 38 മുറിവുകള്‍ മൃതദേഹത്തില്‍ കണ്ടെത്തി. ഇതില്‍ എട്ടുമുറിവുകളില്‍ ഏതും മരണകാരണമാവാന്‍ തക്ക ഗുരുതരമാണ്‌. 22 സെന്റിമീറ്റര്‍ നീളമുള്ള കത്തിയാണ്‌ പ്രതി നിരായുധയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രയോഗിച്ചത്‌. ഈ സാഹചര്യത്തില്‍ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നു വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

ദൃക്‌സാക്ഷി മൊഴികളെക്കാള്‍ ശക്തവും വിശ്വസനീയവുമായ ശാസ്‌ത്രീയ തെളിവുകളാണ്‌ അമീറിനെതിരെ പ്രോസിക്യൂഷന്‍ നിരത്തിയതെന്നു കോടതി വ്യക്തമാക്കി. കൊലയ്‌ക്കുപയോഗിച്ച കഠാരയടക്കം കേസിലെ തൊണ്ടിമുതലായ ആയുധങ്ങള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. മാനഭംഗം അടക്കമുള്ള വിവിധ കുറ്റങ്ങള്‍ക്കു ജീവപര്യന്തത്തിനുപുറമേ 18 വര്‍ഷം കഠിനതടവും 91,000 രൂപ പിഴയും വിധിച്ച കോടതി ജയില്‍ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നു ചൂണ്ടിക്കാട്ടി. കോടതിവിധിയില്‍ സന്തോഷമുണ്ടെന്നു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ്‌ രാജേശ്വരി പ്രതികരിച്ചു.