Breaking News

Trending right now:
Description
 
Dec 14, 2017

തൃശൂരില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു; ഒരാള്‍ മരിച്ചു

image തൃശൂര്‍ കൊരട്ടിയില്‍ ലോറികള്‍ കൂട്ടിയിടിച്ചു തീപിടിച്ചുണ്ടായ ദുരന്തത്തില്‍ ഒരാള്‍ മരിച്ചു. കത്തിനശിച്ച ലോറിയില്‍ ഉണ്ടായിരുന്ന ആളാണ്‌ മരിച്ചത്‌. ഇയാളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നുമില്ല. കൊരട്ടി ദേശീയ പാതയില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെയാണ്‌ അപകടമുണ്ടായത്‌. റോഡരുകില്‍ നിര്‍ത്തിയിട്ട്‌ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്ന ലോറിയില്‍ എതിര്‍ഭാഗത്തുനിന്നു അമിതവേഗതയില്‍ എത്തിയ ലോറി ഇടിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ തീപിടുത്തം ഉണ്ടായത്‌. മരിച്ചയാള്‍ തമിഴ്‌നാട്‌ സ്വദേശിയാണെന്നാണ്‌ പ്രാഥമിക വിവരം. ഇയാളെ തിരിച്ചറിയുന്നതിനായി പൊലീസ്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടര്‍ന്ന്‌ ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്‌തംഭിച്ചു.