Breaking News

Trending right now:
Description
 
Dec 14, 2017

ബാങ്ക്‌ അക്കൗണ്ടും ആധാറും ബന്ധിപ്പിക്കല്‍; മാര്‍ച്ച്‌ 31വരെ അവസരം

image ബാങ്ക്‌ അക്കൗണ്ടും പാന്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി 2018 മാര്‍ച്ച്‌ 31വരെ നീട്ടിക്കൊണ്ട്‌ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ആധാര്‍ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31വരെയാണ്‌ നേരത്തെ നിശ്ചയിച്ചിരുന്നത്‌. ഇതുവരെ ആധാര്‍കാര്‍ഡ്‌ എടുക്കാത്തവര്‍ക്ക്‌ അവസരം നല്‍കുന്നതിനായാണ്‌ സമയപരിധി നീട്ടിയതെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌. ആധാറിന്റെ ഭരണഘടന സാധുത പരിശോധിക്കണമെന്നുള്ള ഹര്‍ജി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ ഇന്നുപരിഗണിക്കാനിരിക്കെയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നടപടി. ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച്‌ 31വരെ നീട്ടുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ്‌ നല്‍കിയിരുന്നു.