Breaking News

Trending right now:
Description
 
Dec 14, 2017

മോദിയുടെ ജലവിമാനയാത്രയ്‌ക്ക്‌ പണംനല്‍കി ആളെ കൂട്ടിയെന്ന്‌ ബിജെപി എംഎല്‍എ

image ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടെ സബര്‍മതി നദിയില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനവിമാനയാത്രയ്‌ക്കു സാക്ഷ്യം വഹിക്കാന്‍ പണം കൊടുത്തു ആളെ എത്തിച്ചുവെന്നു ബിജെപി എംഎല്‍എ ഭൂഷണ്‍ഭട്ട്‌ പറയുന്ന വീഡിയോ ഏറെ വിവാദമായി. സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതോടെ ജമാല്‍പുര്‍-ഖാദിയ മണ്ഡലത്തിലെ സ്ഥാനാര്‍ഥികൂടിയായ ഭട്ടിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ്‌ അയച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റചട്ടലംഘനമെന്നു ചൂണ്ടിക്കാട്ടിയാണ്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ സ്വന്തം വാഹനവും ഇരുചക്രവാഹനങ്ങളും കൊണ്ടുവരണമെന്നും ഇതിനു ചെലവാകുന്ന പണം തിരികെ നല്‍കുമെന്നും ഭട്ട്‌ വീഡിയോയില്‍ പറയുന്നുണ്ട്‌. 3000-4000വരെ ഇരുചക്രവാഹനങ്ങള്‍വരെ എത്തിക്കണമെന്നായിരുന്നു നിര്‍ദേശം. ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക്‌ 1000 രൂപ മുതല്‍ 3000 രൂപവരെ നല്‍കുമെന്നും ഭട്ട്‌ പറയുന്നുണ്ട്‌. റോഡ്‌ ഷോയ്‌ക്ക്‌ അധികൃതര്‍ അനുമതി നിഷേധിച്ചപ്പോള്‍ ജലവിമാനത്തില്‍ സഞ്ചരിച്ചാണ്‌ മോദി പ്രചരണം നടത്തിയത്‌.