Breaking News

Trending right now:
Description
 
Dec 14, 2017

പഴംകഴിച്ച രീതി ശരിയായില്ല; ഗായികയ്‌ക്ക്‌ തടവുശിക്ഷ

image സംഗീത വീഡിയോയില്‍ പഴം കഴിക്കുന്ന രംഗങ്ങള്‍ അഭിനയിച്ചതിന്‌ ഈജിപ്‌ഷ്യന്‍ ഗായിക ഷൈമ അഹമ്മദിന്‌ തടവുശിക്ഷ. ആല്‍ബത്തിലെ ദൃശ്യങ്ങള്‍ പൊതുസമൂഹത്തിലെ സദാചാരമൂല്യങ്ങളെ തകര്‍ക്കുന്ന രീതിയിലാണെന്ന കുറ്റമാണ്‌ ചുമത്തിയിട്ടുള്ളത്‌. രണ്ടുവര്‍ഷം തടവും പതിനായിരം പൗണ്ട്‌ പിഴയുമാണ്‌ കയ്‌റോ കോടതി വിധിച്ചത്‌. പഴം കഴിക്കുന്ന രീതി യുവാക്കളില്‍ ലൈംഗിക ആസക്തി വളര്‍ത്തുമെന്നും അവരെ വഴിതെറ്റിക്കുമെന്നും ആരോപിച്ച്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ കോടതിയില്‍ എത്തക്കുകയായിരുന്നു. ഐ ഹാവ്‌ ഇഷ്യൂസ്‌ എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോയില്‍ ഷൈമ പാടി അഭിനയിക്കുകയായിരുന്നു. യുവാക്കളോട്‌ സംസാരിക്കുന്ന രീതിയിലായിരുന്നു ഷൈമയുടെ പാട്ട്‌.