Breaking News

Trending right now:
Description
 
Dec 14, 2017

വ്യാജരേഖ ചമയ്‌ക്കല്‍: സുരേഷ്‌ ഗോപി മുന്‍കൂര്‍ ജാമ്യം നേടി

image വ്യാജരേഖ ചമച്ച്‌ പുതുച്ചേരില്‍ ആഡംബരക്കാര്‍ റജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടനും എംപിയുമായ സുരേഷ്‌ ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ഹര്‍ജി പിന്നീട്‌ പരിഗണിക്കുന്നതിനു മാറ്റി. പുതുച്ചേരിയുടെ സമീപ പ്രദേശങ്ങളില്‍ തനിക്കും സഹോദരങ്ങള്‍ക്കും കൃഷിയിടങ്ങള്‍ ഉണ്ടെന്നും അതിനാലാണു രണ്ടുവാഹനങ്ങള്‍ അവിടെ റജിസ്‌റ്റര്‍ ചെയ്‌തതെന്നും സുരേഷ്‌ ഗോപി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ 15 മുതല്‍ പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുന്നതിനാല്‍ ഒളിവില്‍ പോകുമെന്ന ആശങ്ക അസ്ഥാനത്താണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പുതുച്ചേരിയില്‍ ഇല്ലാത്ത മേല്‍വിലാസത്തിനു വ്യാജരേഖയുണ്ടാക്കി സംസ്ഥാന സര്‍ക്കാരിലേക്കു അടയ്‌ക്കേണ്ട നികുതിപ്പണം വെട്ടിച്ചെന്നാണ്‌ സുരേഷ്‌ ഗോപിക്കെതിരെ ക്രൈംബ്രാഞ്ച്‌ ആരോപിച്ചിരിക്കുന്ന കേസ്‌.