Breaking News

Trending right now:
Description
 
Dec 14, 2017

ആലുവയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

image ആലുവ മുട്ടത്ത്‌ കാര്‍ നിയന്ത്രണംവിട്ട്‌ മെട്രോയുടെ തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും അടക്കം മൂന്നു പേര്‍ മരിച്ചു. ബുധനാഴ്‌ച പുലര്‍ച്ചെ രണ്ടരയോടെയാണ്‌ അപകടം. കോട്ടയം കുമാരനല്ലൂര്‍ സ്വദേശികളായ തലവനാട്ട്‌ മഠം ടി.ടി.രാജേന്ദ്രപ്രസാദ്‌ (56), മകന്‍ അരുണ്‍ പ്രസാദ്‌ (32), മകളുടെ ഭര്‍തൃപിതാവ്‌ ചന്ദ്രന്‍നായര്‍ ആലപ്പാട്ട്‌ എന്നിവരാണ്‌ മരിച്ചത്‌. രാജേന്ദ്രപ്രസാദ്‌ മലയാളമനോരമ ലൈബ്രറി ജീവനക്കാരനും അരുണ്‍പ്രസാദ്‌ ഓണ്‍ലൈന്‍ ജീവനക്കാരനുമാണ്‌. ചന്ദ്രന്‍നായരുടെ മകനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിട്ടു തിരികെ കോട്ടയത്തിനു മടങ്ങുമ്പോഴായിരുന്നു അപകടം. രാജേന്ദ്രപ്രസാദാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. ഉറങ്ങിപ്പോയതാകാം അപകടകാരണമായതെന്നു പൊലീസ്‌ വ്യക്തമാക്കി. മെട്രോ തൂണിന്റെ ഇരുമ്പുവേലിയില്‍ തട്ടിയ കാര്‍ തൂണിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. അരുണ്‍ പ്രസാദിനെയും ചന്ദ്രന്‍നായരെയും ഹൈവേപ്പൊലീസ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാജേന്ദ്രപ്രസാദിനെ കാര്‍ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌. അരുണിന്റെ ഭാര്യ ആതിര ലൂര്‍ദ്‌ പബ്ലിക്‌ സ്‌കൂള്‍ അധ്യാപികയാണ്‌. ഒരുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൂന്നുപേരുടെയും സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചയോടെ വീട്ടുവളപ്പില്‍ നടക്കും.