Breaking News

Trending right now:
Description
 
Dec 14, 2017

അമീറുല്‍ ആടിനെയും പീഡിപ്പിച്ചു

image പെരുമ്പാവൂരില്‍ അതിക്രൂരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്‌ത ജിഷ വധക്കേസില്‍ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ അമീറുല്‍ ഇസ്ലാം ലൈംഗിക വൈകൃതങ്ങള്‍ക്കടിമയായിരുന്നുവെന്നു പൊലീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. മൃഗങ്ങളോടുവരെ ഇയാള്‍ രതി വൈകൃതം കാട്ടിയിരുന്നു. ജിഷയെ കൊലപ്പെടുത്തുന്നതിനു ഏതാനും മാസംമുമ്പ്‌ ആലുവയ്‌ക്കടുത്ത്‌ പറമ്പില്‍ കെട്ടിനിര്‍ത്തിയിരുന്ന ആടിനെ ലൈംഗികമായി ഉപയോഗിച്ചതിനു അമീറുലിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്‌തിരുന്നു. കൊലപാതകക്കേസില്‍ അമീറുല്‍ അറസ്റ്റിലായതിനു പിന്നാലെയാണ്‌ ഈ സംഭവം സമീപവാസികള്‍ പൊലീസിനെ അറിയിച്ചത്‌. അമീറുലിനെക്കാല്‍ 20 വയസ്‌ കൂടുതലുള്ള ബംഗാള്‍ സ്വദേശിനിയായ കാഞ്ചനെയാണ്‌ വിവാഹം കഴിച്ചത്‌. കാഞ്ചനയ്‌ക്ക്‌ അമീറുലിന്റെ അതേ പ്രായത്തിലുള്ള മകനുമുണ്ടായിരുന്നു. സ്ഥിരം മദ്യപാനിയും ലഹരിക്കടിമയുമായിരുന്നു ഇയാള്‍. അസംസ്വദേശിയായ ഇയാള്‍ പെരുമ്പാവൂരിലെ വല്ലത്തുള്ള സഹോദരനൊപ്പമാണ്‌ താമസിച്ചിരുന്നത്‌.