Breaking News

Trending right now:
Description
 
Dec 14, 2017

ഓഖി ചുഴലിക്കാറ്റ്‌ ദുരന്തം: 12 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി

image ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരില്‍ 12 പേരുടെ മൃതദേഹങ്ങള്‍കൂടി കടലില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തി. ഇതോടെ മരണസംഖ്യ 66 ആയി. കോഴിക്കോട്‌ ബേപ്പൂരില്‍ ഒമ്പതു മൃതദേഹങ്ങളും പൊന്നാനി, കയ്‌പമംഗലം, ചെല്ലാനം എന്നിവിടങ്ങളില്‍നിന്നു ഓരോ മൃതദേഹങ്ങളുമാണ്‌ ലഭിച്ചത്‌. മൃതദേഹങ്ങള്‍ അഴുകി തിരിച്ചറിയാനാവാത്ത നിലയിലാണ്‌. കോഴിക്കോട്ടുനിന്നു രണ്ടുദിവസത്തിനിടെ 17 മൃതദേഹങ്ങളാണ്‌ കണ്ടെത്തിയത്‌. തിരുവനന്തപുരത്തുനിന്നു ഇതുവരെ 33 മൃതദേഹങ്ങള്‍ ലഭിച്ചു. 17 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്‌. ദുരന്തത്തില്‍ മരണസംഖ്യ 100 കടനനേക്കാമെന്നാണ്‌ സര്‍ക്കാര്‍ വിലയിരുത്തല്‍. അതേസമയം, കടലില്‍ കാണാതായ അവസാനവ്യക്തിയെ കണ്ടെത്തുംവരെ തിരച്ചില്‍ തുടരുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കോണ്‍ഗ്രസ്‌ എംപിമാര്‍ക്ക്‌ ഉറപ്പുനല്‍കി. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി.വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരാണ്‌ മന്ത്രിയെ കണ്ടത്‌. ദുരന്തത്തില്‍പെട്ടവര്‍ക്കു നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ്‌ അനുവദിക്കുന്നതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട്‌ ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ ജസ്റ്റിസ്‌ പി.സദാശിവത്തിനു നിവേദനം നല്‍കി.