Breaking News

Trending right now:
Description
 
Dec 14, 2017

സ്വത്തു തട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും കുടുങ്ങി

image ഭര്‍ത്താവിനെ കൊലപ്പെടുത്തി സ്വത്തു തട്ടിയെടുക്കാനുള്ള ഭാര്യയുടെ തന്ത്രം പാളി. പൊലീസിന്റെ അന്വേഷണത്തില്‍ ഭാര്യ അറസ്റ്റിലായി. കുറ്റകൃത്യത്തിനു കൂട്ടുനിന്ന കാമുകന്‍ പൊള്ളലേറ്റു ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഡിസ്‌ചാര്‍ജ്‌ ചെയ്‌താലുടന്‍ അറസ്റ്റിലാകും. തെലുങ്കാനയിലെ നഗര്‍ കര്‍ണുലിലാണ്‌ സംഭവം. ക്രഷര്‍ ഉടമ സുധാകരന്‍ റെഡ്ഡിയെയാണു നഴ്‌സായ ഭാര്യ സ്വാതിയും (27) കാമുകന്‍ രാജേഷും ചേര്‍ന്ന്‌ കൊലപ്പെടുത്തിയത്‌. ഫിസിയോ തെറാപ്പിസറ്റാണ്‌ രാജേഷ്‌. രണ്ടാഴ്‌ചമുമ്പ്‌ ഇരുവരും ചേര്‍ന്ന്‌ സുധകരന്‍ റെഡ്ഡിയെ മയക്കുമരുന്നു കുത്തിവച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്‌ മെഹബൂബ്‌ നഗറിനു സമീപമുള്ള വനത്തില്‍ മൃതദേഹം തള്ളി. തുടര്‍ന്ന്‌ സ്വാതി രാജേഷിന്റെ മുഖം ആസിഡ്‌ ഒഴിച്ച്‌ വിരൂപമാക്കി. ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്‌തത്‌. രാജേഷിനെ സുധാകരന്‍ റെഡ്ഡിയായി അഭിനയിപ്പിച്ച്‌ ഒരുമിച്ച്‌ ജീവിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. അജ്ഞാതസംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഭര്‍ത്താവിന്റെ മുഖത്ത്‌ പെട്രോള്‍ ഒഴിച്ച്‌ പൊള്ളിച്ചുവെന്ന്‌ സ്വാതി ബന്ധുക്കളെ അറിയിക്കുകയും ചെയ്‌തു. പിന്നീട്‌ ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്‌തു. രാജേഷിന്റെ മുഖത്തെ പൊള്ളല്‍ കരിഞ്ഞതോടെയാണ്‌ ഇത്‌ സുധാകരന്‍ റെഡ്ഡിയല്ലെന്നു ബന്ധുക്കള്‍ക്ക്‌ മനസിലായത്‌. തുടര്‍ന്ന്‌ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. സുധാകരന്‍ റെഡ്ഡിയുടെ മൃതദേഹ പിന്നീട്‌ കണ്ടെടുത്തു.