Dec 14, 2017
രാഹുല്‍ഗാന്ധി സംസ്ഥാനത്ത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന
സമ്മേളനം ഇന്നു തിരുവനന്തപുരത്തുനടക്കും. വൈകിട്ട് 5.30ന് സെന്‍ട്രല്‍
സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി
മുഖ്യാതിഥിയായിരിക്കും. രാവിലെ 11നു ഡല്‍ഹിയില്‍നിന്നു തിരിക്കുന്ന അദ്ദേഹം
തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ എത്തിയാലുടന്‍, ഓഖി ദുരന്തംവിതച്ച
തിരുവനന്തപുരത്തെയും കന്യാകുമാരിയിലെയും തീരദേശപ്രദേശങ്ങള്‍
സന്ദര്‍ശിക്കും. രണ്ടുമണിയോടെ കന്യാകുമാരി ചിന്നത്തുറ സെന്റ് ജൂഡ്സ്
കോളജ് ഗ്രൗണ്ടില്‍ മത്സ്യത്തൊഴിലാളികളെ കാണും. മടങ്ങിയെത്തിയശേഷം
നാലുമണിയോടെ തൈക്കാട് പൊലീസ് ട്രെയിനിങ് കോളജ് മൈതാനത്ത് ആര്‍എസ്പി
നേതാവ് ബേബിജോണിന്റെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നാണ്
പടയൊരുക്ക ജാഥയുടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കുക. കോണ്‍ഗ്രസ്
അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായാണ് രാഹുല്‍ഗാന്ധി ഇന്നു
കേരളത്തിലെത്തുന്നത്. ഓഖി ദുരന്തം ഉണ്ടായ സാഹചര്യത്തില്‍ പടയൊരുക്കജാഥ
സമാപന സമ്മേളനം മാറ്റിവച്ചിരുന്നു.