Dec 14, 2017
ഗുജറാത്തിലെ 2.22 കോടി വോട്ടര്‍മാര്‍ ഇന്നു വിധിയൊഴുതും
ഗുജറാത്തിലെ രണ്ടാംഘട്ട പോളിങ് ഇന്ന്. പതിനാലു ജില്ലകളിലെ 2.22 കോടി
വോട്ടര്‍മാര്‍ ബൂത്തുകളിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെ
നിശാന്‍ വിദ്യാലയത്തിലും ബിജെപി അധ്യക്ഷന്‍ അമിത് ഷാ നാരാണ്‍പുരയിലും
എല്‍.കെ.അഡ്വാനി ഖാന്‍പൂരിലും വോട്ടു രേഖപ്പെടുത്തും. ഇന്നു വൈകിട്ട്
എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവരും. വോട്ടെടുപ്പിന്റെ തലേദിവസമായ
ബുധനാഴ്ച രാഹുല്‍ഗാന്ധി ഗുജറാത്ത് സമാചാര്‍ ടിവിക്കു നല്കിയ അഭിമുഖം
തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന ആരോപിച്ച് ബിജെപി രംഗത്ത്
എത്തിയിട്ടുണ്ട്. നേതാക്കള്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ച് പരാതിയും
നല്കി. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന് ഇടപെടുന്നുവെന്ന ആരോപണം
ഉന്നയിച്ച മോദി ഉപയോഗിച്ച ജലവിമാനം വന്നതു പാക്കിസ്ഥാനില്‍നിന്നാണെന്ന
വൈരുധ്യം ചൂണ്ടിക്കാട്ടിയാണു സമൂഹ മാധ്യമങ്ങളില്‍ മോദിക്കെതിരെ പ്രചാരണം
ശക്തമായത്.