Breaking News

Trending right now:
Description
 
Dec 12, 2017

2023-ലെ ലോകകപ്പ്‌ ക്രിക്കറ്റിന്‌ ഇന്ത്യ ആതിഥേയരാകും

image 2023 ലെ ലോകകപ്പ്‌ ക്രിക്കറ്റിന്‌ ഇന്ത്യ വേദിയാകുമെന്ന്‌ ഉറപ്പിച്ചു. തിങ്കളാഴ്‌ച ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിനു ശേഷം ബിസിസിഐ അറിയിച്ചതാണ്‌ ഇക്കാര്യം. ഇന്ത്യ ഒറ്റയ്‌ക്ക്‌ ആതിഥേയരാകുന്ന ആദ്യ ക്രിക്കറ്റ്‌ ലോകകപ്പാണിത്‌. ഇതിനു മുമ്പ്‌ 1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പ്‌ ക്രിക്കറ്റിന്‌ സഹ ആതിഥേയത്വം വഹിച്ചിരുന്നു. 1983, 2011 വര്‍ഷങ്ങളില്‍ കിരീടം നേടുകയും ചെയ്‌തു. 2021ലെ ചാംപ്യന്‍സ്‌ ട്രോഫിയും ഇന്ത്യയില്‍ നടക്കും. ഈ വര്‍ഷം ടെസ്റ്റ്‌ പദവി നേടിയ അഫ്‌ഗാനിസ്‌ഥാന്റെ ആദ്യ ടെസ്റ്റ്‌ മത്സരവും ഇന്ത്യയിലാണ്‌ നടക്കുന്നത്‌.