Breaking News

Trending right now:
Description
 
Dec 12, 2017

യൂസ്‌ഡ്‌ ബുക്കുകളായി ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍

image നിങ്ങള്‍ക്കാവശ്യമുള്ള പുസ്‌തകത്തിന്‌ വലിയ വിലയാണോ? ഇനി പഴയ പുസ്‌തകക്കടകള്‍ തേടി അലയേണ്ട. ഉപയോഗിച്ച പുസ്‌തകങ്ങള്‍/യൂസ്‌ഡ്‌ ബുക്‌സ്‌ ഇനി വലിയ വിലക്കുറവില്‍ ഓണ്‍ലൈനായി വാങ്ങാം. EnteBook.com എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വെബ്‌സൈറ്റാണ്‌ 'ദി യൂസ്‌ഡ്‌ ബുക്ക്‌ സ്റ്റോര്‍' എന്ന ടാഗ്‌ ലൈനോടുകൂടി ഉപയോക്താക്കള്‍ക്ക്‌ ആയിരക്കണക്കിന്‌ യൂസ്‌ഡ്‌ പുസ്‌തകങ്ങളുടെ ശേഖരം ഒരുക്കിയിട്ടുള്ളത്‌. സാഹിത്യം, റൊമാന്‍സ്‌, ബയോഗ്രഫി, എന്‍ജിനിയറിങ്‌, മെഡിക്കല്‍ ടെക്‌സ്റ്റ്‌ബുക്‌ എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലുമായി വിവിധ ശ്രേണികളിലുള്ള ആയിരക്കണക്കിനു പുസ്‌തകങ്ങളാണ്‌ ആപ്പിലും വെബ്‌സൈറ്റിലുമായി ലഭ്യമാക്കുന്നത്‌.
വായനയെ ഇഷ്ടപ്പെടുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുന്ന ആപ്പില്‍ 85 ശതമാനം വരെ ഡിസ്‌ക്കൗണ്ടില്‍ പുസ്‌തകങ്ങള്‍ ലഭിക്കും. ഉപയോഗിച്ച പുസ്‌തകങ്ങള്‍ 299 രൂപയിലധികം വാങ്ങുന്നവര്‍ക്ക്‌ ഫ്രീയായി ഷിപ്പ്‌മെന്റും എന്റെ ബുക്ക്‌ നല്‍കുന്നുണ്ട്‌. സ്റ്റോറില്‍ ലഭ്യമല്ലാത്ത പുസ്‌തകങ്ങള്‍ റിക്വസ്റ്റ്‌ ചെയ്യാനും സംവിധാനം ഒരുക്കിയിട്ടുണ്ട്‌.
ആന്‍ഡ്രോയ്‌ഡ്‌ ആപ്പ്‌: https://play.google.com/store/apps/details?id=xyz.appmaker.entebook