Breaking News

Trending right now:
Description
 
Dec 12, 2017

മനപൂര്‍വം തട്ടിപ്പു നടത്തിയിട്ടില്ലെന്നു കോടതിയില്‍ മല്യയുടെ വെളിപ്പെടുത്തല്‍

image ബാങ്കില്‍നിന്നു വായ്‌പയെടുത്തു മനപൂര്‍വം തട്ടിപ്പു നടത്തിയിട്ടില്ലെന്നു ലണ്ടനിലെ വെസ്റ്റ്‌മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ മദ്യവ്യവസായി വിജയ്‌ മല്യ മൊഴിനല്‍കി. ഇന്ത്യയിലെ ബാങ്കുകളില്‍നിന്നു 9000 കോടിരൂപ വായ്‌പയെടുത്തു തിരിച്ചടയ്‌ക്കാതെ മുങ്ങി ബ്രിട്ടനില്‍ കഴിയുന്ന മല്യയെ തിരിച്ചയയ്‌ക്കണമെന്ന ഇന്ത്യയുടെ ഹര്‍ജിയില്‍ വിചാരണയ്‌ക്കിടെയാണ്‌ ഇത്തരമൊരുമൊഴി. കിങ്‌ ഫിഷര്‍ എയര്‍ലൈന്‍സിനായി എടുത്ത വായ്‌പയാണിത്‌. തിരിച്ചടയ്‌ക്കാതിരുന്നത്‌ ബിസിനസ്‌ രംഗത്തെ തിരിച്ചടിമൂലമാണെന്ന്‌ മല്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വായ്‌പത്തുകയില്‍ മുതല്‍ ഇനത്തില്‍ 4400 കോടി രൂപ തിരിച്ചടയ്‌ക്കാമെന്ന മല്യയുടെ വാഗ്‌ദാനം ബാങ്കുകള്‍ നിരസിച്ചെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. മല്യയുടെ ഫോര്‍മുല വണ്‍ ടീമായ ഫോഴ്‌സ്‌ ഇന്ത്യയുടെ അക്കൗണ്ട്‌സ്‌ സംഘത്തില്‍ നിന്നുള്ള മാര്‍ഗരറ്റ്‌ സ്വീനി, നിയമവിദഗധന്‍ മാര്‍ട്ടിന്‍ ലൗ എന്നിവരെയും വിസ്‌തരിച്ചു. മദ്യ വ്യാജകണക്കുകള്‍ നല്‍കി ബാങ്കുകളെ കബളിപ്പിക്കുകയായിരുന്നുവെന്ന്‌ ഇന്ത്യാ സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ വാദിച്ചു. മല്യയുടെ ആഗോള ആസ്‌തികള്‍ മരവിപ്പിക്കണമെന്ന ഇന്ത്യയിലെ ബാങ്കുകളുടെ ഹര്‍ജി ഇംഗ്ലണ്ടിലെ ഹൈക്കോടതിയുടെ ക്യൂന്‍സ്‌ ബെഞ്ച്‌ ഡിവിഷന്‍ പരിഗണനയിലാണ്‌.