Breaking News

Trending right now:
Description
 
Dec 12, 2017

രാഹുലിനെ കോണ്‍ഗ്രസ്‌ അധ്യക്ഷനായി തിരഞ്ഞെടുത്തു

image രാഹുല്‍ ഗാന്ധിയെ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ (എഐസിസി) പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. നാമനിര്‍ദേശ പത്രിക പിന്‍ലവിക്കേണ്ട സമയം അവസാനിച്ചതിനു പിന്നാലെ കേന്ദ്ര തിരഞ്ഞെടുപ്പ്‌ അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്‌ പ്രഖ്യാപനം നടത്തിയത്‌. മറ്റു സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ രാഹുലിനെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. തിരഞ്ഞെടുപ്പോടുകൂടി 19 വര്‍ഷത്തിനുശേഷമാണ്‌ കോണ്‍ഗ്രസില്‍ അധികാര കൈമാറ്റം നടക്കുന്നത്‌. രാഹുല്‍ഗാന്ധി പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റാകുന്നതോടെ വലിയ തലമുറ മാറ്റമാണ്‌ കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്‌. 1929ലെ ലാഹോര്‍ സമ്മേളനത്തില്‍വച്ചാണ്‌ മോട്ടിലാല്‍ നെഹ്‌റുവില്‍നിന്നു ജവഹര്‍ലാല്‍ നെഹ്‌റുവിലേക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനം എത്തിയത്‌. 88 വര്‍ഷങ്ങള്‍ക്കിപ്പുറം സോണിയയില്‍നിന്നു രാഹുലിലേക്ക്‌ മറ്റൊരു തലമുറമാറ്റത്തിനുകൂടി കോണ്‍ഗ്രസ്‌ സാക്ഷ്യംവഹിക്കുകയാണ്‌. കഴിഞ്ഞലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്തുതന്നെ പാര്‍ട്ടി അധ്യക്ഷപദവി ഏറ്റെടുക്കാന്‍ രാഹുലിനു മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. നെഹ്‌റു കുടുംബത്തില്‍നിന്നുള്ള ആറാമത്തെ പാര്‍ട്ടി പ്രസിഡന്റാണ്‌ രാഹുല്‍. തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ശനിയാഴ്‌ച രാവിലെ 11നു പുതിയ പദവിയില്‍ ചുമതലയേല്‍ക്കും. നിലവില്‍ കോണ്‍ഗ്രസ്‌ ഉപാധ്യക്ഷനാണ്‌ രാഹുല്‍.