Breaking News

Trending right now:
Description
 
Dec 11, 2017

ഓഖി ദുരന്തം: കത്തോലിക്കാ പള്ളികളില്‍ പ്രാര്‍ഥദിനം ആചരിച്ചു

image ഓഖി ചുഴലിക്കാറ്റ്‌ ദുരന്തത്തില്‍ കടലില്‍ കാണാതായവര്‍ക്കായി കത്തോലിക്കാ പള്ളികളില്‍ പ്രാര്‍ഥനാദിനമായും ദുരന്തബാധിതരുടെ അനുസ്‌മരണ ദിനമായും ആചരിച്ചു. കൂടുതല്‍ പേരെ കാണാതായ പൂന്തുറയില്‍ സെന്റ്‌ തോമസ്‌ പള്ളി സെമിത്തേരിയില്‍ നടത്തിയ പ്രാര്‍ഥനയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. തിരുവനന്തപുരം അതിരൂപതാ അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം പുറത്തിറക്കിയ ഇടയലേഖനം പള്ളികളിലെ കുര്‍ബാന മധ്യേ വായിച്ചു. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ കാര്യക്ഷമമാക്കണമെന്നും ദുരന്തസ്ഥലങ്ങള്‍ പ്രധാനമന്ത്രി നേരിട്ടു സന്ദര്‍ശിച്ചു സ്ഥിതി വിലയിരുത്തണമെന്നും ഇടയലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ഓഖിപോലുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്നും ദുരതാശ്വാസ നടപടികള്‍ കാര്യക്ഷമമാക്കുന്നതിനു കഴിഞ്ഞില്ലെന്നും ഇടയലേഖനത്തില്‍ സൂചിപ്പിക്കുന്നു.