Breaking News

Trending right now:
Description
 
Dec 11, 2017

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

image ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശീവേലി എഴുന്നെള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ്‌ പാപ്പാന്‍ കൊല്ലപ്പെട്ടു. തൃശൂര്‍ പെരിങ്ങോട്‌ കോതച്ചിറ വെളുത്തേടത്ത്‌ വീട്ടില്‍ സുഭാഷ്‌ (37) ആണ്‌ മരിച്ചത്‌. ഞായറാഴ്‌ച രാവിലെ ഏഴുമണിയോടെയാണ്‌ സംഭവം. ശീവേലി എഴുന്നെള്ളിപ്പിന്റെ രണ്ടാം പ്രദക്ഷണത്തിനിടെയാണ്‌ ശ്രീകൃഷ്‌ണന്‍ എന്ന കൊമ്പനാന ഇടഞ്ഞത്‌. ഇതോടെ മറ്റു രണ്ടാനകള്‍ വിരണ്ടോടി. തിരക്കിനിടെ വീണ രണ്ടുപേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തു. ആനയിടഞ്ഞതോടെ ഭക്തരെ പുറത്താക്കി രണ്ടുമണിക്കൂറോളം ദര്‍ശനം നിര്‍ത്തിവച്ചു. തിടമ്പ്‌ ഭഗവതി വാതില്‍മാടത്തിലേക്ക്‌ എഴുന്നള്ളിച്ച്‌ ശുദ്ധികര്‍മങ്ങള്‍ക്കുശേഷം ശീവേലി പൂര്‍ത്തിയാക്കി.