Breaking News

Trending right now:
Description
 
Dec 11, 2017

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ ആക്രമണം

image കുഞ്ചാക്കോ ബോബന്‍ നായകനായ 'കുട്ടനാടന്‍ മാര്‍പാപ്പ' എന്ന സിനിമയുടെ സെറ്റിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ആലപ്പുഴ കൈനകരി കോലോത്ത്‌ ജെട്ടിക്കു സമീപമാണ്‌ സംഭവം. പ്രദേശവാസികളായ ചിലരാണ്‌ ആക്രമണം നടത്തിയതെന്നു പൊലീസിനു പരാതി ലഭിച്ചു. സെറ്റില്‍ ഉണ്ടായിരുന്ന ലൊക്കേഷന്‍ ജീവനക്കാരായ ആലപ്പുഴ സ്വദേശികളായ രണ്ടുപേര്‍ക്കു മര്‍ദ്ദനത്തില്‍ പരുക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരാകായുധങ്ങളുമായിട്ടാണ്‌ സംഘം എത്തിയത്‌. ആക്രമണം നടക്കുമ്പോള്‍ നടന്മാരായ കുഞ്ചാക്കോ ബോബനും സലിംകുമാറും ഉള്‍പ്പെടെയുള്ളവര്‍ സെറ്റിലുണ്ടായിരുന്നു. പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ അഭിലാഷ്‌, പ്രിന്‍സ്‌ എന്നിവരെ അറസ്റ്റു ചെയ്‌തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റുചിലരെകൂടി പിടികൂടാനുണ്ട്‌. ഇവരില്‍ കൊലപാതകം ഉള്‍പ്പെടെ കേസുകളില്‍ പ്രതിയായ പുന്നമട അഭിലാഷുണ്ടെന്നു പൊലീസ്‌ വ്യക്തമാക്കി.