Dec 11, 2017
വിമാനത്തില്‍ യുവനടിയെ ഉപദ്രവിച്ച ആള് അറസ്റ്റില്‍
ആമിര്ഖാന് ചിത്രമായ 'ദംഗലി'ല്‍ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചു
ശ്രദ്ധനേടിയ കാഷ്മീരില്‍നിന്നുള്ള ചലച്ചിത്രതാരം സൈറ വാസിമിനുനേരെ (17)
വിമാനത്തില്‍ ലൈംഗിക അതിക്രമം കാട്ടിയ സഹയാത്രികനെ അറസ്റ്റു ചെയ്തു.
വികാസ് സച്ദേവ് (39) എന്നയാളാണ് അറസ്റ്റിലായത്. മുംബൈയിലെ
വീട്ടില്‍നിന്നാണ് ഇയാളെ മുംബൈയിലെ ഹിസാര്‍ പൊലീസ് കസ്റ്റഡിയില്‍
എടുത്തത്. നടിയുടെ പരാതിയിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരവും
മാനഭംഗശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയുമാണ് കേസാണ്
റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍നിന്നു മുംബൈയിലേക്കുള്ള
എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിന്നിലെ
സീറ്റില്‍ യാത്രചെയ്തിരുന്ന ആളുടെ സൈറ വാസിമിനു നേരെ ഉണ്ടായത്. കാല്
ഉപയോഗിച്ച് സൈറയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു.
ഉറക്കത്തിലായിരുന്ന താന്‍ ഞെട്ടിയുണര്‍ന്നപ്പോഴാണ് അക്രമിയുടെ കാല്
കാണാന്‍ കഴിഞ്ഞതെന്നു സൈറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത
വീഡിയോയില്‍ വെളിപ്പെടുത്തി. അക്രമിയുടെ ചിത്രമെടുക്കാന്‍ സൈറ
ശ്രമിച്ചെങ്കിലും മങ്ങിയ വെളിച്ചമായതിനാല്‍ ശ്രമം പരാജയപ്പെട്ടുവെന്നും സൈറ
പറയുന്നു. സംഭവം വിവാദമായതോടെയാണ് അറസ്റ്റുണ്ടായത്. സംഭവം
അപമാനകരമെന്നു വിശേഷിപ്പിച്ച മഹാരാഷ്ട്ര വനിതാ കമ്മിഷന് വ്യോമസേന
മന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.