Breaking News

Trending right now:
Description
 
Dec 10, 2017

വിരാട്‌-അനുഷ്‌ക വിവാഹം 15ന്‌?

image ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ വിരാട്‌ കോഹ്‌ ലിയുടെയും ബോളിവുഡ്‌ താരം അനുഷ്‌ക ശര്‍മയുടെയും വിവാധം ഈമാസം 15നാണെന്ന്‌ സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ട്‌. അതേസമയം ഇരുവരുടെയും വിവാഹം ഇറ്റലിയിലെ ടസ്‌കനിയിലായിരിക്കുമെന്നു സ്ഥിരീകരിച്ചുകഴിഞ്ഞു. ടസ്‌കനിയിലെ ഏക്കറുകളോളം വരുന്ന എസ്‌റ്റേറ്റില്‍ ഇതിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതയാണ്‌ റിപ്പോര്‍ട്ട്‌. എസ്റ്റേറ്റും അതിലുള്ള ഹോട്ടലും പൂര്‍ണമായും കോഹ്‌ ലിയും കൂട്ടരും ബുക്കുചെയ്‌തു. കോഹ്‌ ലിയും അനുഷ്‌കയും ഇറ്റലിയിലെത്തിയിട്ടുണ്ട്‌. മുന്തിരിത്തോട്ടങ്ങളും പഴയകൊട്ടാരങ്ങളും നിറഞ്ഞ ടസ്‌കനിയിലെ ഒരു വലിയ വില്ലയിലാണ്‌ ഇരുവരും തങ്ങുന്നത്‌. വിവാഹവേദി, പരിസരം എന്നിവിടങ്ങളില്‍ കനത്ത സുരക്ഷയാണ്‌ ഒരുക്കിയിട്ടുള്ളത്‌. വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ വിവാഹത്തിനു ക്ഷണിച്ചിട്ടുള്ളൂ. ക്രിക്കറ്റ്‌ ലോകത്തുനിന്ന്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യുവ്‌ രാജ്‌ സിങിനുമാത്രമാണ്‌ ക്ഷണമുള്ളത്‌. ബോളിവുഡില്‍നിന്നു അധികം പേര്‍ക്ക്‌ ക്ഷണമില്ല. ഷാരൂഖ്‌ ഖാനും കുടുംബവും ഉണ്ടാകും. അമിര്‍ഖാനെയും ക്ഷണിച്ചിട്ടുണ്ട്‌. നിര്‍മാതാക്കളായ ആദിത്യ ചോപ്ര, മനീഷ്‌ ശര്‍മ, രണ്‍വീര്‍സിംഗ്‌, കരണ്‍ ജോഹര്‍ എന്നിവരും വിവാഹത്തിനെത്തും.